ഒരു കിടിലൻ റെസിപ്പി ആണ് എവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെണ്ടയ്ക്ക ഉപയോഗിച്ച് മെഴുക്കുപുരട്ടി ചാറുകറി എല്ലാ നമ്മൾ തയ്യാറാക്കുന്നുണ്ട്. ഒരു വ്യത്യസ്തമായ റെസിപ്പിയാണ് വെണ്ടയ്ക്ക ഉപയോഗിച്ച് ഇന്ന് ഇവിടെ തയ്യാറാക്കുന്നത്. ഇതിനായി 200 ഗ്രാം വെണ്ടയ്ക്ക എടുക്കുക. അതുപോലെതന്നെ രണ്ടു കോഴിമുട്ടയും എടുക്കുക. ആദ്യം തന്നെ വെണ്ടയ്ക്ക നല്ലപോലെ കഴുകി കനം കുറച്ച് കട്ട് ചെയ്ത് എടുക്കുക.
പിന്നീട് ഇതിലേക്ക് രണ്ടു കോഴിമുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുന്നത് ആണ് നല്ലത്. ഇത് ചീത്ത ആകുന്നതാണ് എങ്കിൽ ഇത്രയും വെണ്ടയ്ക്ക വെറുതെ കളേണ്ടിവരും. പിന്നീട് രണ്ടു കോഴിമുട്ട ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. അതുപോലെതന്നെ ചെറിയ സവാള ചെറുതാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി രണ്ട് പച്ചമുളക് ചെറുതാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് കാൽ ടേബിൾസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കാം. അതുപോലെതന്നെ അര ടേബിൾസ്പൂൺ കുരുമുളക് പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു നുള്ള് മുളകുപൊടി ചേർത്ത് കൊടുക്കുക.
പിന്നീട് എല്ലാം കൂടി നല്ലപോലെ മിസ്സ് ചെയ്തു എടുക്കുക. പിന്നീട് പാൻ ചൂടാക്കിയശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് മുട്ടയും വെണ്ടക്കയും ഇതിലേക്ക് ഇട്ടു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen