നിങ്ങൾക്ക് എല്ലാവർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലം പാലപ്പം റെസിപ്പി പരിചയപ്പെടാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല പൂ പോലെയുള്ള പാലപ്പം നിങ്ങൾക്ക് തയ്യാറാക്കാവുന്നതാണ്. അരമണിക്കൂറിനുള്ളിൽ തന്നെ പാലപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
നമുക്ക് മുട്ടക്കറി ഉപയോഗിച്ച് അതിന്റെ കൂടെയും അല്ലെങ്കിൽ തേങ്ങ പാൽ ഒഴിച്ചു അപ്പം കൂട്ടാവുന്നതാണ്. ആദ്യം തന്നെ അപ്പത്തിനുള്ള കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ജാർ എടുക്കുക പിന്നീട് ഇതിലേക്ക് ഒരു കപ്പ് വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കുക. ഇത് ഇടിയപ്പത്തിന്റെ പൊടി ആകാം പുട്ടിന്റെ പൊടി ആകാം യാതൊരു പ്രശ്നവുമില്ല. വറുത്ത അരിപ്പൊടി തന്നെ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് അരക്കപ്പ് അവൽ ചേർത്തു കൊടുക്കുക. അവൽ കഴുകി അത് ചേർത്ത് കൊടുക്കുക.
പിന്നീട് മുക്കാൽ കപ്പ് നാളികേരം ചിരകിയത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഈസ്റ്റ് ആണ്. ഇത് ഒന്ന് ഒന്നേകാൽ ടീസ്പൂൺ ചേർത്ത് കൊടുക്കുക. പിന്നീട് ഇളം ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക. പെട്ടെന്ന് പൊങ്ങി കിട്ടാൻ വേണ്ടിയാണ് ഇളം ചൂടുവെള്ളം ചേർക്കേണ്ടത്.
പിന്നീട് ഇതിലേക്ക് കുറച്ച് ഏലക്ക പൊടി കൂടി ചേർത്തു കൊടുക്കുക. ഇത് നല്ലതുപോലെ അരച്ചെടുക്കുക. നല്ല മൃദുവായ രീതിയിൽ അരച്ചെടുക്കാവുന്നതാണ്. പിന്നീട് എല്ലാം കൂടി നല്ലപോലെ മിസ് ചെയ്ത് എടുക്കുക. പിന്നീട് ഇത് അരമണിക്കൂർ മാറ്റി വയ്ക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : KONDATTAM Vlogs