കുടംപുളി പാനീയം കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ..!! ഇതൊന്നും അറിയാതെ പോകല്ലേ..!!

കേരളത്തിൽ വളരെ വ്യാപകമായി കറികളിലും മറ്റും ഉപയോഗിക്കുന്ന പ്രത്യേകിച്ച് മീൻ കറിയിൽ ഉപയോഗിക്കുന്ന ഒന്നാണ് കുടംപുളി. ഇതിനെ പിണം പുളി മീൻ പുളി ഗോരക്ക പുളി പിണർ പെരുമ്പുളി കുട പുളി തുടങ്ങിയ നിരവധി പേരുകളിലാണ് അറിയപ്പെടുന്നത്. നിങ്ങളുടെ നാട്ടിൽ ഇത് അറിയപ്പെടുന്ന പേര് കമന്റ് ചെയ്യാൻ മറക്കരുത്. കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറിയ ശേഷമാണ്.

കുടംപുളി മീൻ കറിയിൽ ചേർത്താലുള്ള രുചിയെ കുറിച്ച് അധികം ആരോടും പറയണ്ട ആവശ്യം ഇല്ലല്ലോ. അതുകൊണ്ടുതന്നെയാണ് മറുനാട്ടിൽ പോകുമ്പോൾ പോലും കുടംപുളി കൂടി കൊണ്ടുപോകാൻ മലയാളി പ്രേരിപ്പിക്കുന്നത്. മീൻ കറി വയ്ക്കുമ്പോൾ വാളൻപുളിയെക്കാൾ കുടംപുളിയാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത്. എന്നാൽ മീൻ കറിയിലെ താരം മാത്രമല്ല കുടംപുളി. അതിനേക്കാൾ അപ്പുറം ഒരുപാട് ഔഷധഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഇന്ന് ഇവിടെ പറയുന്നത് ഇതിനെ പറ്റിയാണ്. ആയുർവേദത്തിൽ കഫം അതി സാരം എന്നിവയ്ക്ക് ജാതിക്ക കൂട്ടി ഉപയോഗിക്കാറുണ്ട്. കഫം അതി സാരം വാതം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ശരീരത്തിൽ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. പുളി ലേഹ്യത്തിലെ ഒരു പ്രധാനപ്പെട്ട ചേരുവ തന്നെ കുടംപുളിയാണ്.

കുടംപുളി കഷായം വാദത്തിനും ഗർഭാശയ രോഗങ്ങൾക്കുമുള്ള ഒരു ഔഷധം കൂടിയാണ്. കുത്തക മരുന്ന് കമ്പനി വിപണന സാധ്യത മനസ്സിലാക്കി ഇത് കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ ഗുണം ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് യൂറോപ്യൻസ് ആണ്. ഇത്തരത്തിലുള്ള ക്യാപ്സുളുകൾ ഉപയോഗിക്കുന്നത് അവർ തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *