എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഡ്ഡലി മാവ് ഹോട്ടലിൽ അരക്കുന്ന പോലെ തന്നെ ചെയ്യാൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അരയ്ക്കുമ്പോൾ തന്നെ നല്ലപോലെ പൊങ്ങി വരുന്ന ഒരു ഐഡിയ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി ഇവിടെ അര ഗ്ലാസ് ഉഴുന്ന് കുതിർക്കാൻ വെക്കുക. മൂന്നര ഗ്ലാസ് അരിയും ആണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇത് രണ്ടും കഴുകിയശേഷം നാലു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഇത് അരക്കേണ്ടത് ഗ്രേഡറിൽ ആണ്. മിക്സിയിൽ അരച്ച് കഴിഞ്ഞാൽ ഒരു രീതിയിലും മാവ് പൊങ്ങി വരില്ല. ആദ്യം ഉഴുന്ന് അരച്ചെടുക്കുക.
അതിനുശേഷം മാവ് മാറ്റിയ ശേഷം അരി അരിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് വേറെ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. വേണമെങ്കിൽ ഉലുവ ചേർക്കാവുന്നതാണ്. പിന്നീട് പഴയ ചോറ് ഉണ്ടെങ്കിൽ അത് കൂടി ചേർക്കാം. മാവ് നല്ല പോലെ തന്നെ ഗ്രൈൻഡറിൽ അരച്ചെടുക്കുക.
പിന്നീട് ഇത് നാലോ അഞ്ചോ മണിക്കൂർ മൂടി വച്ചാൽ മതി. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മാവ് പൊങ്ങി വരുന്നതാണ്. പിന്നീട് ഇത് ഉപയോഗിച്ച് ഇഡലി തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് ഇഡലി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips