നമ്മളിൽ പലരും അറിയാൻ ആഗ്രഹിക്കുന്ന ഈ പ്രശ്നത്തിന് എന്താണ് പരിഹാരം എന്ന് ചിന്തിച്ചു പോകുന്ന ഒരു കാര്യത്തിന് പരിഹാരമാർഗ്ഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വേനൽക്കാലത്ത് നമ്മളെല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് അമിതമായ വിയർപ്പ് എന്ന് പറയുന്നത്. അമിതമായ വിയർക്കുമ്പോൾ അത് നമുക്ക് ജോലി ചെയ്യുന്നതിലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരാറുണ്ട്. ചെറിയ രീതിയിലുള്ള വിയർപ്പ് നമ്മുടെ ശരീരത്തിൽ ആവശ്യമാണ്. ഇത് അമിതമായി കഴിഞ്ഞാൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ ചെറിയ കാരണങ്ങൾ എന്താണെന്ന് നോക്കാം.
ഇതിന് ഒരു കാരണം തൈറോയ്ഡ് ഗ്രന്ധിയുടെ അമിതമായ പ്രവർത്തനമാണ്. അതുപോലെതന്നെ നമ്മൾ ഉപയോഗിക്കുന്ന ചില ഔഷധങ്ങളുടെ ഭാഗമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ഷുഗർ ലെവൽ കുറയുന്ന അവസ്ഥ. അതുപോലെതന്നെ അപസ്മാരം ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ എല്ലാം ഈ അവസ്ഥ വളരെ സാധാരണമാണ്. ഇത് നിയന്ത്രിക്കാനുള്ള ചില വഴികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്നാമതായി പറയുന്നത് വെളുത്തുള്ളി അതുപോലെതന്നെ സവാള എന്നിവയുടെ ഉപയോഗം കഴിയുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കുക.
അതുപോലെതന്നെ മാംസാഹാരങ്ങൾ കുറയ്ക്കാൻ ശ്രദ്ധിക്കണം. ചിക്കൻ കഴിക്കുന്നത് ചൂട് വർധിപ്പിക്കുകയാണ് ചെയ്യുക. വിയർപ്പ് വന്നു കഴിഞ്ഞാൽ ദുർഗന്ധം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതിനുള്ള ഒരു കാരണം സോഡാ കാപ്പി ചായ എന്നിവ അധികമായി ഉപയോഗിക്കുന്നവരിലാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ വറുത്തത് പൊരിച്ചത് കൊഴുപ്പ് കൂടിയ ആഹാരങ്ങൾ ഒഴിവാക്കുക. അതുപോലെതന്നെ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
ശരീരത്തിൽ വെള്ളം കൂടുതൽ ഉണ്ടെങ്കിൽ ശരീരം താപനില കുറയ്ക്കാനായി സഹായിക്കുന്നതാണ്. അതുപോലെതന്നെ വിയർപ്പിന്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നുണ്ട്. ദിവസവും ആറുമുതൽ ഏഴു എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ശീലം ആക്കുക. പിന്നീട് ചൂടുവെള്ളത്തിൽ കുളിക്കുന്നവർ ഉണ്ടെങ്കിൽ ചൂടുവെള്ളത്തിൽ പകരമായി പച്ചവെള്ളം ഉപയോഗിക്കുക. ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ചൂട് കൂടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരം വിയർക്കാനും കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NiSha Home Tips.