മുതിരയിലെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ നമ്മുടെ വീട്ടിൽ കാണുന്ന അല്ലെങ്കിൽ ഇടയ്ക്കിടെ കഴിക്കുന്ന ഒന്നാണ് മുതിര. നമ്മൾ കഴിക്കുന്ന പയർ വർഗ്ഗങ്ങളിൽ നിന്നും എപ്പോഴും മാറ്റിനിർത്തുന്ന ഒന്നാണ് മുതിര. എന്നാൽ സാധാരണ നമ്മൾ കഴിക്കുന്ന പയറുവർഗ്ഗങ്ങളേക്കാൾ കൂടുതൽ ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയിട്ടുള്ളത് മുതിരയിലാണ്. ഇതിന്റെ അത്ഭുതകരമായ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മുതിരയിൽ ഉയർന്ന അളവിൽ കാൽസ്യ അയൻ പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്തതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. ഷുഗർ ഉള്ളവർക്ക് മുതിര കഴിക്കാവുന്നതാണ്. ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയതിനാൽ. പ്രായത്തെ ചെറുക്കാനും മുതിര കഴിക്കാവുന്നതാണ്. കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും മുതിര സഹായിക്കുന്നത് ആണ്. തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താൻ മുതിര സഹായിക്കുന്നുണ്ട്.
ശരീരത്തിൽ ഊഷ്മാവ് വർദ്ധിക്കുന്നതിനാൽ ചൂട് കാലത്ത് മുതിര കഴിക്കാതിരിക്കുന്നതാണ് നല്ലത്. സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാനും മുതിര സഹായിക്കുന്നുണ്ട്. ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് മുതിര. ഇനി മുതിരാ ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പനി നിയന്ത്രിക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്.
ഗർഭിണികളും ഷയ രോഗികളും ശരീരഭാരം കുറവുള്ളവരും മുതിര കഴിക്കരുത്. മുതിരക്ക് ചൂട് കൂട്ടാനുള്ള കഴിവുണ്ട്. അതിനാൽ തണുപ്പുകാലത്ത് ഇത് ധാരാളം കഴിക്കാൻ. പ്രമേഹരോഗികൾക്ക് പറ്റിയ ആഹാരപദാർത്ഥമാണ് മുതിര. ഇത് ഇൻസുലിനെ എതിരായ പ്രവർത്തനത്തെ ദുർ ബലപ്പെടുത്തുന്നു. ദഹിക്കാൻ വളരെ നേരം വേണ്ടതിനാൽ ഇത് കഴിച്ചാൽ കൂടെ കൂടെ യുള്ള വിശപ്പ് തടയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena