മലദ്വാരത്തിന്റെ ഉള്ളിൽ മലമധികം കട്ടിയായി പോകുമ്പോഴും അല്ലെങ്കിൽ മലമധികം തവണ ഇളക്കി പോകുമ്പോഴും വരുന്ന ഒരു പൊട്ടൽ അല്ലെങ്കിൽ വിള്ളൽ. ഇത് സംഭവിക്കുന്നതിൽ ശക്തമായ വേദന ഉണ്ടാകാറുണ്ട്. മലദ്വാരത്തിൽ ബ്ലേഡ് കൊണ്ട് വരയുന്ന പോലെയുള്ള വേദനയും പുകച്ചിലും കണ്ടു വരാറുണ്ട്. ഒന്ന് നിൽക്കാനും ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടാവുക. ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇത്. മലദ്വാരത്തെ ആശ്രയി ച്ചുകൊണ്ട് തന്നെ ആളുകൾ ഇതിനെ പൈൽസ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്.
എന്നാൽ ഫിഷർ എന്ന രോഗം അവസ്ഥയാണ് ഇത്. ഈ രോഗം സാധാരണയായി മലം കട്ടിയായി പോകുമ്പോൾ നമ്മുടെ മലാശയത്തിന്റെ അവസാനഭാഗത്ത് ഉണ്ടാകുന്ന പൊട്ടലാണ്. നമ്മുടെ തൊലിയെക്കാൾ മൃദുവായ ഭാഗത്ത് കൂടി മലം കട്ടിയായി പോകുമ്പോൾ സംഭവിക്കുന്ന മുറിവുകളാണ് ഇത്. ശക്തമായ വേദന തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണമായി കാണാൻ കഴിയുക. മലം പോയി കഴിഞ്ഞാലും ഒന്ന് രണ്ട് മണിക്കൂർ നേരത്തേക്ക് നല്ല വേദനയും പുകച്ചിലും ഉണ്ടാകും.
മലദ്വാരത്തെ ആശ്രയിച്ചു വരുന്ന മറ്റു രോഗാവസ്ഥകളാണ് പൈൽസ് അതുപോലെതന്നെ ഫിസ്റ്റുല. ഇതിൽ പൈൽസ് സാധാരണ വേദന ഇല്ലാത്ത രോഗമാണ്. നമ്മുടെ മലദ്വാരത്തിന്റെ അകത്ത് സാധാരണയായി കാണുന്ന രക്തക്കുഴലുകൾ വികസിച്ച് പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് പൈൽസ്. ഇത്തരം പ്രശ്നങ്ങൾ സാധാരണ മലബന്ധം ഉള്ള ആളുകളിലാണ് കണ്ടുവരുന്നത്. മലബന്ധം മൂലം അമിതമായി മുക്കേണ്ടിവരുന്നത് കൊണ്ട്. നമ്മുടെ മലാശയത്തിന്റെ അകത്തുള്ള പ്രേക്ഷർ കൂടി രക്ത കുഴലുകൾ പുറത്തേക്ക്.
തള്ളി വരുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് തുടക്കത്തിൽ വേദന ഇല്ലാത്ത രോഗമാണ്. ഇത് വർദ്ധിച്ചു കോംപ്ലിക്കേഷൻ വന്നാൽ മാത്രമേ വേദന ഉണ്ടാകുന്നുള്ളൂ. ഇനി ഫിസ്റ്റുല എന്ന രോഗം നമ്മുടെ മലദ്വാരത്തിന്റെ ഉള്ളിൽ അണുബാധ വന്ന് അത് ഒരു കുരുവായി മാറി പിന്നീട് ഈ പഴുപ്പ് അണുക്കൾ പൊട്ടി ഒലിച്ചു മലദ്വാരത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള തൊലി പുറത്തേക്ക് വരുന്ന അവസ്ഥയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena