ചോറ് ബാക്കിയുണ്ടെങ്കിൽ ഇനി ഈ കാര്യം ചെയ്യാം. വളരെ എളുപ്പം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല സോഫ്റ്റ് ആയിട്ടുള്ള നൂലപ്പം ഇനി ചോറ് ഉപയോഗിച്ച് തയ്യാറാക്കാം. സാധാരണ നൂലപ്പം ഉണ്ടാക്കുന്നത് അരിപ്പൊടിയിലേക്ക് നല്ല തിളച്ച വെള്ളപ്പൊമൊഴിച്ച് അരിപ്പൊടി നല്ലപോലെ മയത്തിൽ കുഴച്ചെടുത്തശേഷമാണ്. ഇങ്ങനെ ചെയ്താൽ മാത്രമേ അരിപ്പൊടിക്ക് നല്ല പശപ്പ് കിട്ടുള്ളൂ.
ഇത്തരത്തിൽ അരിപ്പൊടിക്ക് നല്ല പശപ്പ് കിട്ടുന്നുണ്ടെങ്കിൽ മാത്രമേ നല്ല പോലെ ഇടിയപ്പം തയ്യാറാക്കാൻ സാധിക്കു. ഇന്ന് ഇവിടെ തയ്യാറാക്കുന്നത് ചോറും അരിപ്പൊടിയും കൂടി മിസ്സ് ചെയ്തിട്ടാണ് നൂലപ്പം തയ്യാറാക്കുന്നത്. ഇതിലേക്ക് സെപ്പറേറ്റ് വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ചോറിന്റെ നനവ് കൊണ്ട് തന്നെ അരിപ്പൊടി നല്ലപോലെ കുഴച്ചെടുക്കാൻ സാധിക്കുന്നതാണ്.
ഇതു ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ് അതുപോലെതന്നെ കഴിക്കാനും നല്ല രുചിയാണ്. നൂലപ്പത്തിന് വേണ്ടി രണ്ട് കപ്പ് ചോറ് എടുക്കുക. പിന്നീട് ഈ ചോറു മിക്സിയിലിട്ട് അരച്ചെടുക്കുക. ഒട്ടും ചോറും വറ്റിയില്ലാതെ നല്ല നൈസ് ആയിട്ട് തന്നെ അരച്ചെടുക്കാൻ സാധിക്കുന്നതാണ്.
നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് വേറൊരു പാത്രത്തിലേക്ക് പകർത്തിയെടുക്കുക. ഇതേതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. നല്ലപോലെ കുഴച്ചെടുക്കുക. അങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ നൂലപ്പം തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Mia kitchen