നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇന്ത്യൻ ഗൂസ്ബെറി എന്ന പേരിൽ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാ സംഭവം തന്നെയാണ്. നമ്മൾ നിരവധി ആവശ്യങ്ങൾക്ക് നെല്ലിക്ക ഉപയോഗിക്കാറുണ്ട്. അച്ചാർ ഇടാനും ഉപ്പിലിട്ട് വയ്ക്കാനും എല്ലാം ഇത് ഉപയോഗിക്കാറുണ്ട്. ദിവസവും ഒരു നെല്ലിക്ക കഴിക്കാൻ അധികം സമയം നഷ്ടവും പണചിലവ് ഒന്നുമില്ല. എന്നാൽ ഇതിൽ നിന്ന് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ കുറച്ചൊന്നുമല്ല. അമിതവണ്ണം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം ആണ് ദിവസവും നെല്ലിക്ക കഴിക്കുന്നത്. വൈറ്റമിൻ സി ആന്റി ഓക്സിഡന്റ്സ് ഫൈബർ മിനറൽസ് കാൽസ്യം എന്നിവ കൊണ്ട് സമ്പന്നമായ ഒന്നാണ് നെല്ലിക്ക.
സ്ഥിരമായി ഇത് കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ഒരു നെല്ലിക്ക വെച്ച് ദിവസവും കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഒന്നാമത് ആമാശയത്തിന്റെ പ്രവർത്തനം സുഖമാക്കാൻ ഇത് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കരൾ തലച്ചോറ് ഹൃദയം ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങൾ മികച്ചതാക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇതുകൂടാതെ വൈറ്റമിൻ സി കൊണ്ട് സമൃദ്ധമാണ് ഇത്. നെല്ലിക്കയിൽ തേൻ ചേർത്ത് കഴിച്ചാൽ കാഴ്ച ശക്തി വർദ്ധിക്കുന്നതാണ്.
അതുപോലെതന്നെ ആർത്തവ ക്രമക്കേടുകൾക്ക് പരിഹാരമായി സ്ഥിരമായി നെല്ലിക്ക കഴിക്കാവുന്നതാണ്. അതുപോലെതന്നെ പ്രമേഹ നിയന്ത്രിക്കാനും ഇൻസുലിൻ ഉൽപാദനം വർദ്ധിപ്പിക്കാനും നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ നെല്ലിക്കയിൽ ഉയർന്ന അളവിലുള്ള ഫൈബർ നിങ്ങളുടെ ദഹനപ്രക്രിയ സുഖം ആക്കാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഹൃദയ ധമനികളുടെ ആരോഗ്യം വർദ്ധിപ്പിച്ച് ഹൃദയ ആരോഗ്യം മികച്ചതാക്കാൻ നെല്ലിക്ക കഴിക്കുന്നത് വഴി സാധിക്കുന്നതാണ്.
ഇത് മാത്രമല്ല സ്ഥിരമായി നെല്ലിക്ക കഴിച്ചാൽ ഹൃദ്രോഗങ്ങൾ ഒന്നും പിന്നീട് വരില്ല. അതുപോലെതന്നെ നെല്ലിക്കയിലുള്ള ആന്റി ഓക്സിഡന്റുകൾ ചർമം പ്രായമാക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നതാണ്. അതുപോലെതന്നെ നെല്ലിക്ക ജ്യൂസിന്റെ കൂടെ തന്നെ ഇഞ്ചി ചേർത്ത് കഴിക്കുന്നത് തൊണ്ടയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. സ്ഥിരമായി കഴിച്ചാൽ എല്ലുകളുടെയും പല്ലുകളുടെയും ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam