മത്തി പലരീതിയിലും നമ്മൾ കറി വയ്ക്കാറുണ്ട്. മാങ്ങായിട്ട് കറി വയ്ക്കാറുണ്ട് അതുപോലെതന്നെ കുടംപുളി ഇട്ട് കറി വയ്ക്കാറുണ്ട് തേങ്ങ അരച്ച് കറി വയ്ക്കാറുണ്ട്. മുളക് അരച്ച് കറി വയ്ക്കാറുണ്ട്. ഇന്ന് മത്തി വ്യത്യസ്തമായ രീതിയിൽ ചേർത്ത് വറ്റിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ രീതിയിൽ മത്തിക്കറി ഉണ്ടാക്കിയിട്ടില്ലെങ്കിൽ ഉറപ്പായി ട്രൈ ചെയ്യേണ്ടതാണ്. ചോറിന്റെ കൂടെ നല്ല കോമ്പിനേഷനാണ് ഇത്. ഇനി എങ്ങനെയാണ് മത്തി വറ്റിച്ചത് തയ്യാറാക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്കാം. ആദ്യം തന്നെ ആറുമത്തി യെടുക്കുക. ഇത് രണ്ടായി മുറിച്ചെടുക്കുക.
പിന്നീട് എടുത്തിരിക്കുന്നത് നാല് പീസ് കുടംപുളിയാണ്. പുളി നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് എടുക്കാവുന്നതാണ്. പുളി കൂടുതൽ വേണ്ടവർക്ക് കൂടുതൽ ചേർക്കാം. പിന്നീട് ഇതിലേക്ക് തക്കാളി വേണമെങ്കിൽ ചേർക്കാം. അതുകൊണ്ടുതന്നെ ഒരുപാട് പുളി വേണ്ട. പിന്നീട് ഇതിലേക്ക് എടുക്കുന്നത്. നന്നായി പഴുത്ത തക്കാളി ആവശ്യമാണ്. പിന്നീട് രണ്ട് പച്ചമുളക് ആവശ്യത്തിന് കറിവേപ്പില. അതുപോലെതന്നെ ചുവന്നുള്ളി 12 എണ്ണം ചതിച്ചതും വലിയ ഒരു കഷണം ഇഞ്ചി ചതച്ചത്. എങ്ങനെയാണ് ഇതിലേക്ക് ആവശ്യമുള്ളത്. പിന്നീട് ചട്ടി അടുപ്പത്ത് വയ്ക്കുക. ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ഇതിലേക്ക് ആദ്യം ചേർക്കേണ്ടത് ഉലുവ ആണ്. ഒരു കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഉലുവ പൊട്ടി വരുമ്പോൾ ഇതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചി ഉള്ളി അതുപോലെ തന്നെ സ്പ്ളിറ്റ് ചെയ്തു വച്ചിരിക്കുന്ന പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ തന്നെ കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക. ഇഷ്ടത്തിന് അനുസരിച്ച് ചേർത്തുകൊടുക്കാവുന്നതാണ്. പിന്നീട് ഇഞ്ചിയും പച്ചമുളകും കറിവേപ്പില ഉള്ളിയും എന്നിവയെല്ലാം നന്നായി കുക്ക് ചെയ്തു വരുന്നു. അതുവരെ നന്നായി ഇളക്കിയെടുക്കുക. പിന്നീട് തക്കാളി കട്ട് ചെയ്യുന്ന രീതി എങ്ങനെയാണെന്ന് നോക്കാം. ഇത് ഇഷ്ടമുള്ള രീതിയിൽ ചെയാം.
ഇത് നീളത്തിലാണ് കട്ട് ചെയ്യുന്നത്. ഒരുപാട് ചെറിയ പീസുകൾ അല്ല. ഇത് നന്നായി വഴറ്റിയെടുത്തിട്ടിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി അതുപോലെതന്നെ രണ്ടുതരം മുളകുപൊടി ചേർത്ത് കൊടുക്കുക. ഏതെങ്കിലും ഒന്ന് മതിയെങ്കിൽ അത് മാത്രം ചേർത്താൽ മതി. ഇത് കുക്കായി വരുമ്പോൾ ഇതിലേക്ക് കുടംപുളി വെള്ളം ചേർത്ത് കൊടുക്കുക. ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. ഇത് തിളച്ചു വരുമ്പോൾ ഇതിലേക്ക് മീൻ കഷ്ണങ്ങൾ ഇട്ടുകൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NEETHA’S TASTELAND