ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വട്ടയില ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു റെസിപ്പി ആണ്. വട്ടയിലയും അതുപോലെ തന്നെ പുഴ ചക്ക പഴവും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ വട്ടയില അധികമാരും എടുക്കാറില്ല. ഇത് തിരുവനന്തപുരം ആ ഭാഗത്ത് കൂടുതൽ ഈയൊരു ഇലയിലാണ് അപ്പം ഉണ്ടാക്കുന്നത്. ചക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന പുളിച്ചാപ്പം ഇതിലാണ് തയ്യാറാക്കുന്നത്. നല്ല രസകരമായ ഒന്നാണ് ഇത്.
ഇതിന്റെ ഒരു ഗുണം എന്ന് പറയുന്നത് ചക്ക പഴം ഉപയോഗിച്ച് ഇത് എങ്ങനെ രുചികര മായി തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണ് ഇത്. നല്ല പഴുത്ത ചക്ക പഴം എടുക്കുക. ഇത് രണ്ട് കപ്പോളം എടുക്കാമെന്നാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നാളികേരമാണ്. ഒരു ഒന്നര കപ്പ് നാളികേരം ചേർത്തുകൊടുക്കാം.
ഇത് ചേർത്താൽ നല്ല ടേസ്റ്റ് ആയിരിക്കും. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഇടിയപ്പം പൊടിയാണ്. നിങ്ങൾക്ക് അരി പൊടിച്ച ശേഷം എടുക്കുകയാണെങ്കിൽ കുഴപ്പമില്ല. നല്ല നൈസ് ആയിട്ടുള്ള അരിപ്പൊടി ആണ് നല്ലത്. പിന്നീട് ഇല കഴുകിയ ശേഷം വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇതിന്റെ പൊടിയും അഴക്കും എല്ലാം മാറ്റിയശേഷം വെക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു 10 15 ഏലക്കായ ഇതിലേയ്ക്ക് ആവശ്യമാണ്.
നമ്മൾ എടുക്കുന്ന അരിപ്പൊടി എത്രയാണ് അതനുസരിച്ച് ഏലക്കായ ചേർത്ത് കൊടുക്കാം. പിന്നീട് ചക്ക പഴം നല്ല രീതിയിൽ മിക്സി ജാറിലിട്ട് അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് കരിപ്പെട്ടി ശർക്കരയാണ്. പിന്നീട് ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ഇതിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് നേരത്തെ അരച്ച ചക്കപ്പഴം ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല ടേസ്റ്റ് ആണ് കിട്ടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki