മീൻ കറി ഇനി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്ക്. ഇനി നല്ല കിടിലം മീൻ കറി തയ്യാറാക്കി എടുക്കാൻ ഈ രീതിയിൽ ചെയ്താൽ മതി. ഒരു അയല കറി തയ്യാറാക്കുന്ന റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല മാങ്ങയിട്ട് നാടൻ രീതിൽ എങ്ങനെ അയല കറി തയ്യാറാക്കാം എന്നാണ് ഈ വീഡിയോ നിങ്ങളുമായി പങ്കുവക്കുന്നത്. അതിലേക്ക് എന്തെല്ലാം ആണ് ആവശ്യത്തിനു നോക്കാം.
രണ്ട് അയല എടുക്കുക. ഇതിലേക്ക് നല്ല പുളി യുള്ള മാങ്ങ എടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ച് ഉള്ളിയാണ്. ഇത് ഇഷ്ടത്തിന് അനുസരിച്ച് എടുക്കാവുന്നതാണ്. ഒരു 10 12 ഉള്ളി എടുക്കാവുന്നതാണ്. ചെറിയ ഉള്ളി ആണെങ്കിൽ 20 എണ്ണം വരെ എടുക്കാം. പിന്നീട് ഒരു വലിയ കഷണം ഇഞ്ചി എടുക്കുക. അതുപോലെതന്നെ മൂന്ന് പച്ചമുളക് എടുക്കുക. എരിവിന് അനുസരിച്ച് ഇത് മാറ്റാം. പിന്നീട് ആവശ്യം നാളികേരം ചിരകിയതാണ്. ആദ്യം തന്നെ മാങ്ങ കട്ട് ചെയ്യണം.
ആദ്യമേ അരപ്പു വഴറ്റിയിട്ട് ഉള്ളി വഴറ്റിയിട്ടുമല്ല ഈ കറി തയ്യാറാക്കുന്നത്. മറ്റൊരു രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. മാങ്ങാ കട്ട് ചെയ്ത ശേഷം ഇത് തയ്യാറാക്കാവുന്നതാണ്. ആദ്യം തന്നെ അരപ്പിന്റെ കാര്യങ്ങൾ പറയാം. ആദ്യം മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന നാളികേരം ചിരകിയത് ചേർത്തു കൊടുക്കുന്നു. ഇതിന്റെ കൂടെ തന്നെ അരപ്പിന് നല്ല രീതിയിൽ കൊഴുപ്പ് കിട്ടാനായി ഒന്നര ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക.
ഇതിൽ രണ്ട് തരത്തിലുള്ള മുളക് പൊടിയും ചേർത്തു കൊടുക്കുന്നുണ്ട്. അര ടീസ്പൂൺ മഞ്ഞൾ പൊടി. കുറച്ചു വെള്ളവും ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കാവുന്നതാണ്. ഉള്ളിയും ഇഞ്ചിയും നല്ല രീതിയിൽ ചതച്ചെടുക്കുക. മാങ്ങ വലിയ പീസായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ചട്ടിയിലേക്ക് അരപ്പ് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിൽ ആവശ്യാനുസരണം വെള്ളം ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : NEETHA’S TASTELAND