കഞ്ഞിവെള്ളം പലപ്പോഴും വീട്ടിൽ വെറുതെ കളയാറുണ്ട്. പണ്ടുകാലത്ത് കഞ്ഞി വെള്ളം കുടിക്കുന്ന ശീലം ഉള്ള കാർന്നോന്മാരും ഉണ്ടായിരുന്നു. കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണോ അതോ ചീത്ത ആണോ. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് പലതരത്തിലുള്ള എനർജി ഡ്രിങ്ക്കളും മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ ഇവയെക്കാൾ എന്തുകൊണ്ടും നല്ലതാണ് കഞ്ഞിവെള്ളം. നമുക്കറിയാം ഇന്നത്തെ കാലത്ത് ആരോഗ്യം സംരക്ഷിക്കാനായി പലതരത്തിലുള്ള എനർജി ഡ്രിങ്കുകളും ശീലമാക്കുന്നവരാണ് ഇന്നത്തെ പുതിയ തലമുറ.
പരസ്യങ്ങളുടെ സ്വാധീനമാണ് ഇത്തരത്തിലുള്ള പല ഡ്രിങ്കുകൾ കുടിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. എന്നാൽ നമ്മുടെ വീട്ടിലുള്ള ഏറ്റവും നല്ല എനർജി ഡ്രിങ്ക് ഒഴിവാക്കുകയാണ് പലരും ചെയ്യുന്നത്. നമ്മൾ പലപ്പോഴും അശ്രദ്ധമായി ഒഴിവാക്കുന്ന കഞ്ഞിവെള്ളത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മുടെ നാട്ടിൽ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് കഞ്ഞിവെള്ളം. എന്നാൽ പുതിയ തലമുറ കഞ്ഞി വെള്ളം കുടിക്കുന്നത് മോശമായാണ് കാണുന്നത്. പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം.
ഇനി ഈ വെള്ളത്തിന്റെ വിവിധതരത്തിലുള്ള ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഒന്ന് മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പ്രതി വിധി ആണ് ഇത്. കഞ്ഞിവെള്ളത്തിൽ ധാരാളം ഫൈബറും അതുപോലെ തന്നെ അന്നജവും അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ വയറിനുള്ളിൽ നല്ല രീതിയിൽ ബാക്ടീരിയ വളരാനും കഞ്ഞിവെള്ളം സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഇത് മലബന്ധം ഇല്ലാതാക്കാൻ ഉത്തമമായ ഒന്നാണ്. വയറിളക്കം ശർന്തി എന്നിവ ഉണ്ടാകുമ്പോൾ ശരീരത്തിൽ നിന്നും ധാരാളം ജലം നഷ്ടമാകുന്നത്. നിർജലീകരണം തടയാൻ കഞ്ഞിവെള്ളം വളരെയേറെ സഹായിക്കുന്നു.
വൈറസ് ബാധ മൂലമുള്ള ഇൻഫെക്ഷൻ പ്രതിരോധിക്കാനും കഞ്ഞിവെള്ളം സഹായിക്കുന്നുണ്ട്. വൈറൽ പനി ഉള്ളപ്പോൾ ശരീരത്തിൽ നിന്ന് പോഷകങ്ങൾ നഷ്ടപ്പെടുന്നത് കഞ്ഞിവെള്ളം ചെറുക്കുന്നുണ്ട്. കഞ്ഞിവെള്ളം കുടിച്ചാൽ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രായം കൂടുമ്പോൾ ചർമത്തിൽ ഉണ്ടാകുന്ന ചുളിവുകൾ പരിഹരിക്കാൻ ഇത് സഹായിക്കുന്നുണ്ട്. എക്സിമ മൂലം ഉണ്ടാകുന്ന ചൊറിച്ചിലിന് കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്. കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുള്ള അന്നജമാണ് ഇതിന് സഹായിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam