നമ്മുടെ ചുറ്റുപാടിലും ധാരാളം പഴവർഗങ്ങൾ കാണാൻ കഴിയും. ഓരോന്നിലും ഒന്നിലധികം ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ പലപ്പോഴും പലരും ഇത്തരത്തിലുള്ള ഗുണങ്ങൾ അറിയാതെ പോവുകയാണ് പതിവ്. ഇത്തരത്തിൽ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കിവി. കിവിയുടെ യഥാർത്ഥ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പഴങ്ങൾക്ക് ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ ഒരു പ്രത്യേക കഴിവുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ കൂടുതലായി ഇവ ഉൾപ്പെടുത്തുക. ചൈനയിൽ നിന്ന് വന്ന കിവി ആരോഗ്യത്തിൽ കുറച്ചധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്. പഴങ്ങളിൽ കേമി എന്നാണ് ഈ പഴം അറിയപ്പെടുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ഒരു കിവി പഴം 69 ഗ്രാം ആണ് വരുന്നത്.
42 കലോറി ഊർജ്ജം ഒരു പഴത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇതിൽ വിറ്റാമിൻ സി വിറ്റാമിൻ കെ വിറ്റാമിൻ ഇ കോപ്പർ ഫൈബർ പൊട്ടാസ്യം മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോളികസിഡ് കാൽസ്യം കോപ്പർ അയൻ മഗ്നീഷ്യം സിങ്ക് എന്നിവ കൊണ്ട് സമ്പന്നമായ ഒന്നാണ് ഇത്. പുരുഷ വദ്ധ്യതക്കുള്ള മരുന്നായി കിവി ഉപയോഗിക്കുന്നുണ്ട്.
കിവിക്ക് ഡിപ്രേഷൻ ചെറുക്കാനുള്ള കഴിവുണ്ട്. സ്ഥിരമായി കിവി കഴിക്കുന്നത് കാൻസർ വരുന്നത് തടയാൻ സഹായിക്കുന്നു. ആസ്മയ്ക്കുള്ള മരുന്ന് എന്ന നിലയിൽ വൈദ്യശാസ്ത്രത്തിൽ ഈ പഴത്തിന് പ്രത്യേക സ്ഥാനമുണ്ട്. കാഴ്ചക്ക് തകരാർ ഉള്ളവർക്കും ഈ പഴം മികച്ച ഗുണങ്ങൾ നൽകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD