പലരെയും വലിയ രീതിയിൽ ആശങ്കയുണ്ടാക്കുന്ന പ്രശ്നമാണ് കിഡ്നി രോഗം. പ്രത്യേകിച്ച് പ്രമേഹ രോഗികൾക്ക് ഉണ്ടാകുന്ന സംശയമാണ് കിഡ്നിക്ക് ഡാമേജ് ഉണ്ടായിട്ടുണ്ടോ അതുപോലെതന്നെ മൂത്രത്തിലൂടെ പത പോകുന്നത്. ഡയബേറ്റിസിന്റെ പ്രധാനപ്പെട്ട പലതരത്തിലുള്ള പ്രശ്നങ്ങളിലും രക്തക്കുഴലുകളിൽ ഉണ്ടാകുന്ന നീർക്കെട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കിഡ്നി ഫെയിലിയാർ.
ഇത് ഉണ്ടായിക്കഴിഞ്ഞാൽ നിരവധി പ്രശ്നങ്ങളിലേക്ക് കാരണമാകാറുണ്ട്. ഡയാലിസിസ് പോലുള്ള പ്രശ്നങ്ങൾക്ക് പോലും ഇത് കാരണമാകാം. കിഡ്നി ഫെയിലിയാർ ലക്ഷണങ്ങൾ എന്തെല്ലാമാണ് ഇതിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തെല്ലാമാണ്. ഡയബറ്റിസ് മെഡിസിൻസ് കഴിച്ചാൽ കിഡ്നി അടിച്ചു പോകുമോ. കിഡ്നിക്ക് പ്രശ്നമുണ്ടാക്കാത്ത തരത്തിലുള്ള മരുന്നുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
കിഡ്നിക്ക് ഒരുപാട് ഫംഗ്ഷൻ ഉണ്ട്. രക്തം ശുദ്ധീകരിച്ചു മൂത്രമായി പുറത്തേക്ക് തള്ളുന്നത് മാത്രമല്ല. രക്തമുണ്ടാക്കുന്ന ഹീമോഗ്ലോബിൻ അളവ് കൂട്ടാനായി എറിത്രോപൊയറ്റിങ് എന്ന ഹോർമോൺ ചെയ്യുന്നതു പോലും വൃക്കകളാണ്. അതുപോലെതന്നെ കാൽസ്യം മെറ്റബോളീസത്തിലും.
ഇത് നമ്മുടെ ബോൺസിലെ ഓസ്റ്റിയോ പൊറോസിസ് ഉണ്ടാവാതിരിക്കാൻ. ഓസ്റ്റിയോ അർത്റൈറ്റിസ് ഉണ്ടാവാതിരിക്കാൻ വലിയ ഫംഗ്ഷൻ കിഡ്നി നടത്തുന്നുണ്ട്. കിഡ്നിക്ക് പ്രശ്നങ്ങൾ ഉണ്ടായാൽ ആദ്യം തന്നെ ഇത് കാണിക്കുക മൂത്രത്തിൽ പത ആയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health