ഇഡലി മാവ് ചെയ്യുമ്പോൾ ഇങ്ങനെ ഒരു ട്രിക്ക് ചെയ്തു നോക്കിയിട്ടുണ്ടോ..!! കിടിലൻ സൂത്രം…

വീട്ടിൽ വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാവുന്ന ഒന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായും വീട്ടമമാർക്ക് വളരെ ഏറെ സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് എല്ലാവർക്കും ഉപകാരപ്പെടുന്ന രണ്ട് കിച്ചൻ ടിപ്പുകൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ആദ്യ ട്ടിപ്പ് നോക്കാം. നമ്മുടെ വീട്ടിലെ ഇഡ്ഡലി മാവ് അല്ലെങ്കിൽ ദോശയുടെ ബാറ്റർ തയാറാക്കുമ്പോൾ ചില സമയത്ത് ഇഡലി ആണെങ്കിലും ദോശയാണെങ്കിലും നല്ല കന വെച്ച് പോലെ ഇരിക്കാറുണ്ട്.

അതുപോലെതന്നെ മാവ് നല്ല രീതിയിൽ പതഞ്ഞു പൊങ്ങി വരാറില്ല. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഉഴുന്ന് അരിയും വെള്ളത്തിൽ കുതിർത്തി എടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ കഴുകി എടുക്കുക. പിന്നീട് മിക്സിയുടെ ജാറിലേക്ക് കുറച്ച് ഉഴുന്ന് ഇട്ട് കൊടുക്കുക. ഇതിലേക്ക് അഞ്ചാറ് ഐസ് ക്യൂബ് ഇട്ട് കൊടുക്കുന്നു. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് നല്ലപോലെ അടിച്ചെടുക്കുക.

സാധാരണ തണുപ്പിക്കാതെയാണ് ഇത് അടിച്ചെടുക്കുന്നത് എങ്കിൽ മിക്സിയുടെ ജാർ ചൂടാവും. അതോടൊപ്പം തന്നെ മാവ് ചൂടാകും. ചൂടാകുമ്പോൾ ആണ് മാവ് നല്ല രീതിയിൽ പതഞ്ഞു വരാത്തത്. അതായത് എത്ര മണിക്കൂർ പൊങ്ങാനായി വച്ചാലും ഇത് കൃത്യമായി അതിന്റെ ഒരു രീതി ശരിയായി കിട്ടണമെന്നില്ല. ഒന്നെങ്കിൽ ഐസ്ക്യൂബ് ഇട്ട് കൊടുക്കുക. ഇല്ലെങ്കിൽ ഐസ് വാട്ടർ ഇട്ട് കൊടുക്കുക.

ഇല്ലെങ്കിൽ അരമണിക്കൂർ ഫ്രീസറിൽ അല്ലെങ്കിൽ രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം മാത്രം മാവ് അടിച്ചെടുക്കുക. കുറച്ച് അരിയും ചോറും കൂടി നന്നായി അടിച്ചെടുക്കുക. ഇത് ഒരു കലത്തിലേക്ക് ഇട്ട് കൊടുക്കുക. പിറ്റേദിവസം നേരം വെളുക്കുമ്പോൾ മാവ് നല്ല പോലെ പതഞ്ഞു പൊങ്ങി നല്ല ക്രിസ്പിയായി ദോശ യാണെങ്കിലും നല്ല സോഫ്റ്റ് ആയി ഇഡ്ഡലി ആണെങ്കിലും വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *