എന്തെല്ലാം ആവശ്യങ്ങൾക്കാണ് പുളി ഉപയോഗിക്കുന്നത് അല്ലേ. നമ്മുടെ വീട്ടിലെ പല ആവശ്യങ്ങൾക്കും പുളി ഉപയോഗിക്കാറുണ്ട്. കൂടുതലും ഭക്ഷണത്തിൽ ചേർക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്. ഒരു സീസൺ ആയാൽ മാത്രം ലഭിക്കുന്ന ഒന്നാണ് പുളി. എന്നാൽ ഇനി പുളി സീസണിൽ മാത്രമല്ല എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. നമുക്ക് പുളി വാങ്ങി സ്റ്റോർ ചെയ്യാൻ സാധിക്കുന്ന.
ഒരു സമയമാണ് മാർച്ച് ഏപ്രിൽ മെയ് തുടങ്ങിയ സമയം. ഈ യൊരു സമയത്താണ് പുളി അടിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ വിലകുറച്ചു തന്നെ പുളി വാങ്ങി സ്റ്റോർ ചെയ്യാൻ സാധിക്കുന്നതാണ്. ഇവിടെ പറയുന്ന രീതിയിൽ സ്റ്റോർ ചെയ്യുകയാണെങ്കിൽ എത്ര കാലം കഴിഞ്ഞാലും കേടു വരാതെ കീടങ്ങൾ വരാതെ സ്റ്റോർ ചെയ്യാൻ സാധിക്കുന്നതാണ്. ഇവിടെ പുളിയുടെ പേസ്റ്റ് ഉണ്ടാക്കുന്ന രീതി കൂടി കാണിക്കുന്നുണ്ട്.
ഇത് നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ്. ആദ്യം തന്നെ നല്ലതുപോലെ ക്ലീൻ ആക്കി എടുക്കുക. അതിനായി തൊണ്ട് നാര് പുളിയുടെ അരി എല്ലാം മാറ്റി നല്ലതുപോലെ ക്ലീൻ ചെയ്തെടുക്കുകയാണ് വേണ്ടത്. പുളിയുടെ കുരുവോട് കൂടി ആണ് സ്റ്റോർ ചെയ്തു വെക്കുന്നത് എങ്കിൽ ആ കുരു കേടു വരികയും ഇതുമൂലം പുളി ക്കേട് വരികയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ കൂടുതലും കുരുവും തൊണ്ട് എല്ലാം തന്നെ എടുത്തു കളഞ്ഞ ശേഷമാണ് ഇത് സ്റ്റോർ ചെയ്യാനായി വയ്ക്കേണ്ടത്. ഇത് വെയിലത്ത് വച്ച് നല്ലതുപോലെ ഉണക്കിയെടുക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ സ്റ്റോർ ചെയ്തുവയ്ക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World