നമ്മുടെ ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി ഇവിടെ പങ്കുവെക്കുന്നത്. നമ്മൾ മലയാളികൾ കൂടുതലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. അരിയും ഗോതമ്പും തന്നെയാണ്. ഇത് നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തിന്റെ ഭാഗം കൂടിയാണ്. എന്നാൽ അരിയും ഗോതമ്പും ഉപയോഗിക്കുന്നതിന് മുൻപ് തന്നെ ഉപയോഗിച്ചിരുന്ന ഒന്നാണ് ചെറു ധാന്യങ്ങൾ. അതുകൊണ്ടുതന്നെ പണ്ടുള്ള ആളുകൾക്ക് ആരോഗ്യം ആയുസ്സ് എന്നിവ വളരെ കൂടുതലായിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു പോവുകയും അരിയും ഗോതമ്പ് ഭക്ഷണത്തിന്റെ ശീലമായി മാറുകയും ചെയ്തു.
എന്നാൽ ഈ അടുത്തകാലത്ത് ചെറുധാന്യങ്ങളിൽ ധാരാളം പഠനങ്ങൾ നടത്തുകയും ഇതിന്റെ ഔഷധ പ്രാധാന്യത്തിന്റെ ആരോഗ്യ ഗുണങ്ങളും കണ്ടെത്തിയത് തന്നെ ഒരുപാട് ആളുകൾ ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാലും നീ ചെറു ധാന്യങ്ങൾ എന്ന് പറയുമ്പോൾ എന്താണെന്ന് പോലും അറിയാത്ത ആളുകളുമുണ്ട്. ഇത് അരി പോലെ തന്നെ ഗോതമ്പിനെ പോലെ ചെറു ധാന്യങ്ങൾ ആണ്. ഇത് പല വെറൈറ്റികൾ ആയിട്ടുണ്ട്. ഇതിന്റെ നിത്യേനയുള്ള ഒരു നേരമെങ്കിലും ഉപയോഗം നമ്മുടെ ജീവിതശൈലി രോഗങ്ങൾ അകറ്റാനും നമ്മുടെ ശരീരം എപ്പോഴും ആരോഗ്യപരമായ നിലനിർത്താനും സഹായിക്കുന്ന ഒന്നാണ്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ധാന്യ വർഗ്ഗത്തിൽ പ്രധാനപ്പെട്ട കമ്പത്തെ കുറിച്ചാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി ഉപയോഗ രീതികളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുധാന്യങ്ങളിൽ പ്രധാനപ്പെട്ട ഒരു ധാന്യമാണ് വജ്ര. ഈ കുഞ്ഞൻ ധാന്യം ഏറ്റവും കൂടുതലായി ഉത്പാധിപ്പിക്കപ്പെടുന്നത് ഇന്ത്യയിൽ ആണ്. മുത്തിന്റെ ആകൃതിയും ഉള്ള ചെറു ധാന്യങ്ങളിലെ മുത്താണ്. ചോളം കഴിഞ്ഞാൽ മനുഷ്യനെ ഏറ്റവും കൂടുതൽ ഉപയോഗിചിട്ടുള്ള ധാന്യം കൂടിയാണ് ഇത്.
ശരീരത്തിൽ ദൈനംദിന കാര്യങ്ങൾക്ക് ആവശ്യമായ ഒട്ടുമിക്ക പോഷകമൂല്യങ്ങളുടെയും കലവറ കൂടിയാണ് ഇത്. എന്നാൽ ഇതിന്റെ ഗുണത്തെ കുറിച്ച് നമ്മൾ പലരും ബോധവാന്മാരല്ല. അതുകൊണ്ടുതന്നെ ഇത് വളർത്തു പക്ഷികൾക്കും മൃഗങ്ങൾക്കും കൊടുക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഈ ചെറു ധാന്യതിൽ പാലിലുള്ളതിനേക്കാൾ രണ്ടിരട്ടി സിങ്കും ഉയർന്ന അളവിൽ ഫോളിക്കാസിഡ് ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena