ശരീരത്തിന് ആവശ്യമായ മരുന്ന് ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഉലുവ. ഇന്ത്യൻ മെഡിക്കൽ സയൻസിൽ പ്രത്യേകിച്ച് ആയുർവേദത്തിൽ ഒരു പ്രധാനപ്പെട്ട ഒരു ഇന്ഗ്രിഡീന്റ് ആണ് ഉലുവ. ഉലുവ ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. എല്ലാവരും ഭക്ഷണത്തിൽ ചേർക്കാനാണ് ഉലുവ കൂടുതലായി ഉപയോഗിക്കുന്നത്. ഇത് ഒരു പ്രധാന ഇൻഗ്രീഡിയന്റ് ആയി ഉപയോഗിച്ച് വരുന്നു. ഇതിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഘടകം എന്ന് പറയുന്നത് തന്നെയാണ് അയൻ തന്നെ ആണ്. പ്രോട്ടീൻ റിച്ച് അളവിൽ അടങ്ങിയിട്ടുള്ള ഒന്നുകൂടി ആണ് ഇത്.
കൂടാതെ എത്ര പ്രോടീൻ ഉണ്ട് അത്രയും ഫയ്ബർ ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ഈ ഒരു കോമ്പിനേഷൻ ഒരുപാട് ഗുണങ്ങളാണ് നൽകുന്നത്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ആൽക്കലോയ്ടുകളും നമ്മുടെ പല രോഗങ്ങളെയും പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന പലവിധ ജീവിത ശൈലി രോഗങ്ങളെയും ശമിപ്പിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്. ഏറ്റവും കൂടുതലായി ഉലുവയുടെ ആക്ഷൻ കാണാൻ കഴിയുക നമ്മുടെ വയറിന് അകത്താണ്. പ്രത്യേകിച്ച് നെഞ്ചിരിച്ചിൽ പോലുള്ള കണ്ടീഷനിൽ ഭക്ഷണത്തിൽ ചേർത്ത് കഴിക്കാൻ കഴിയുന്നതാണ്.
കൂടാതെ ആസിഡിറ്റി ഗ്യാസ് ദഹന കേട് പോലുള്ള പ്രശ്നങ്ങൾക്ക് ഉലുവ പൊടിച്ചു കഴിക്കുന്നത് വയറിലുള്ള അസ്വസ്ഥതകൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അമിതമായ നെഞ്ചരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ഇത് പൊടിച്ചു മോരിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഉലുവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ. ഇത് കഴിക്കുന്നത് മലബന്ധവും തുടർന്ന് ഉണ്ടാവുന്ന പൈൽസ് പോലുള്ള രോഗങ്ങളെ തടയാനും സഹായിക്കുന്നു. അതുപോലെതന്നെ വാദസംബന്ധമായ രോഗങ്ങൾ കുറയ്ക്കാനുള്ള കഴിവും ഇതിൽ അടങ്ങിയിട്ടുണ്ട്.
സ്ത്രീകൾക്ക് ആണെങ്കിൽ പ്രസവം കഴിഞ്ഞുള്ള ചികിത്സയിൽ വളരെയേറെ പ്രാധാന്യം ഉലുവക്ക് ഉണ്ട്. ഈ സമയത്ത് ഉലുവ ലേഹ്യമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും കഴിക്കുന്നത് സ്ത്രീകൾക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെതന്നെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ കുറയ്ക്കാനും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ നമ്മുടെ ശരീരത്തിലുള്ള പ്രധാന ഗ്രന്ഥികളിൽ പ്രത്യേകിച്ച് പാൺക്രിയസ് തൈറോയ്ഡ് തുടങ്ങിയവയിൽ ഇവയുടെ ഫംഗ്ഷൻ ക്രമപ്പെടുത്താൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena