നമ്മുടെ ചുറ്റിലും നിരവധി സസ്യ ജാലങ്ങൾ കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ഗുണങ്ങൾ ആണ് കാണാൻ കഴിയുക. ഏഷ്യൻ പീജിയൺ വിൻസ് എന്നറിയപ്പെടുന്ന ശംഖുപുഷ്പം നമ്മുടെ നാട്ടിൽ പൂന്തോട്ടത്തിൽ വേലിയുടെ അരികിലും എല്ലാം പടർന്നു വളരുന്ന സസ്യമാണ്. ഈ പൂവ് ആയുർവേദത്തിൽ പ്രധാനപ്പെട്ട ഒരു രസായന ഔഷധമാണ്. ഇന്ത്യയിൽ ചില ഭാഗങ്ങളിൽ അപരചിത എന്ന പേരിൽ ഇത് അറിയപ്പെടുന്നുണ്ട്. ഈ ചെടി രണ്ട് തരത്തിലാണ് കാണാൻ കഴിയുന്നത്. നീല പൂക്കൾ ഉണ്ടാകുന്നത് അതുപോലെതന്നെ വെള്ള പൂക്കൾ ഉണ്ടാകുന്നതുമാണ് അവ. ഈ രണ്ട് ഇനത്തിലും ആരോഗ്യ ഗുണങ്ങൾ നിരവധി ആണ്.
ഇതിന്റെ പൂവും ഇലയും വേരും എല്ലാം തന്നെ ഔഷധ യോഗ്യമാണ്. ഇന്ന് ഇവിടെ പറയുന്നത് ശങ്കുപുഷ്പം എന്ന ചെടിയെ കുറിച്ചാണ്. ആയുർവേദത്തിൽ മാനസികരോഗങ്ങൾക്കുള്ള മരുന്നായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്തോനേഷ്യയിലും മലേഷ്യയിലും ആണ് ഇവയുടെ ഉൽഭവം എന്ന് വിശ്വസിക്കുന്നു. ഇതുകൂടാതെ പടർന്നു വളരുന്ന വള്ളിച്ചെടി ആയതിനാൽ തന്നെ ബാൽക്കണിയിൽ എല്ലാം ഇത് വളർത്താവുന്നതാണ്. ശംങ്കുപുഷ്പത്തിന്റെ വേരുകളിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾക്ക് മണ്ണിലെ നൈട്രജൻ തോതും അതുവഴി ഫലഭൂവിഷ്ടത വർധിപ്പിക്കാൻ സാധിക്കുന്നതാണ്.
അതുകൊണ്ടുതന്നെ വളരെയധികം പാരി സ്ഥിതിക പ്രാധാന്യം കൂടിയുള്ള സസ്യമാണിത്. അസ്ട്ടായിൽ കോളിന് എന്ന ന്യൂറോ ട്രാൻസ്മിറ്റർ പ്രകൃതിദത്തമായി അടങ്ങിയതിനാൽ ഇതിനെ തലച്ചോറിൽ പ്രവർത്തനങ്ങൾ സുഖമാക്കാനുള്ള അതി സവിശേഷ കഴിവും അടങ്ങിയിട്ടുണ്ട്. ഇതിന്റെ പൂവ് ഇട്ട് ആവി പിടിക്കുന്നത് തലവേദന പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഈ പുഷ്പത്തിന്റെ ചെടി കഷായം വെച്ചു കുടിക്കുന്നത് ഉന്മതം ശ്വാസ രോഗം ഉറക്കമില്ലായ്മ എന്നിവയ്ക്ക് ഫലപ്രദമായ ഒന്നാണ്.
ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ച് കലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട്. തൊണ്ട വീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നുണ്ട്. പനി കുറയ്ക്കാനും ശരീരം ബലം വയ്ക്കാനും ഈ സസ്യം ഉപയോഗിക്കുന്നുണ്ട്. നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും വേലിയിൽ മറ്റ് പടർന്നു പിടിക്കുന്ന ഈ സസ്യം പലപ്പോഴും പലരും വെട്ടി കളയുകയാണ് പതിവ്. ഇനി ഇങ്ങനെ ചെയുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U