വീട്ടമ്മമാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമാണ് നാളികേരം ചിരക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ നാളികേരം ചിരകി എടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകളാണ്. എല്ലാവർക്കും തന്നെ തേങ്ങ ചിരകൻ ഭയങ്കര മടിയാണ്. ഒട്ടും മടികൂടാതെ തന്നെ എത്ര തേങ്ങ വേണമെങ്കിലും നമുക്ക് നിമിഷം നേരം കൊണ്ട് തന്നെ ചിരക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മറ്റു ചില കിച്ചൻ ടിപ്പുകളും താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്.
എന്തെല്ലാമാണ് ഇത്തരത്തിൽ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നു. തേങ്ങ ചിരക്കാനായി രണ്ട് തേങ്ങ ഒടച്ചെടുക്കുക. പിന്നീട് ഇത് വെള്ളത്തിൽ നന്നായി നനച്ചെടുക്കുക. പിന്നീട് ഇത് കുറച്ച് സമയം ഫ്രിഡ്ജിൽ വയ്ക്കുക. അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുന്നു. ഇത് ഫ്രീസറിൽ വച്ച് കൊടുക്കാം. ഈ നാളികേരം നല്ല രീതിയിൽ തണുക്കണം. ഇതിനായി കുറച്ചു സമയം ഫ്രീസറിലാണ് വെക്കുന്നത്. ഇത് കുറച്ച് സമയം കഴിഞ്ഞ് പുറത്തേക്ക് എടുക്കാം.
പിന്നീട് വീണ്ടും ഇത് വെള്ളത്തിലിട്ട് ഇതിൽ നിന്ന് തണുപ്പ് കളയുക. ഇങ്ങനെ ചെയ്താൽ തേങ്ങ ചിരട്ടയിൽ നിന്ന് വിട്ടു വരുന്നതാണ്. ഇതിന്റെ തണുപ്പ് പോയി കഴിയുമ്പോൾ തേങ്ങ ചിരട്ടയിൽ നിന്ന് പെട്ടെന്ന് തന്നെ വിട്ടു കിട്ടുന്നതാണ്. ഇനി ഇങ്ങനെ ചെയ്താൽ മതി. എല്ലാ തേങ്ങയും ചിരട്ടയിൽ നിന്ന് വിട്ടുകിട്ടില്ല. ഇല്ലെങ്കിൽ ഇത് ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. കത്തി ഉപയോഗിച്ച് കഷ്ണങ്ങളാക്കി എടുക്കുക. തേങ്ങയുടെ പുറത്തുള്ള ബ്രൗൺ നിറം വേണമെങ്കിൽ കളിയാവുന്നതാണ്. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.
പിന്നീട് ഇത് ചെറുതായി അടിച്ചാൽ മതി. ഇത് പുട്ടിന് ഇടാൻ ആണെങ്കിലും തേങ്ങാ പാൽ എടുക്കാനാണെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇത് കുറെ അധികം ഇതേ പോലെ ചെയ്തു ബോക്സിലിട്ടിലേക്ക് ഇട്ട് വെക്കുക ആണെങ്കിൽ പിന്നീട് സമയം കളയേണ്ട ആവശ്യമില്ല. ഇടക്ക് ഇങ്ങനെ ചെയ്യുകയാണെങ്കിൽ രണ്ടു മൂന്നു ദിവസത്തേക്ക് ഇത് ഉണ്ടാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog