രാത്രി തുളസിയില വെള്ളത്തിലിട്ട് ഈ രീതിയിൽ കുടിക്കു..!! ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഔഷധഗുണങ്ങൾ നിരവധി ഉള്ള തുളസി ഇലയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ്. ഔഷധ ഗുണങ്ങൾ നിരവധി ഉള്ള ഒന്നാണ് തുളസി ഇല. പല അസുഖങ്ങൾക്കും ഉള്ള പ്രകൃതിദത്ത വൈദ്യം കൂടിയാണ് ഇത്. അസുഖങ്ങൾക്കുള്ള പ്രതിവിധി മാത്രമല്ല. അസുഖം വരാതിരിക്കാൻ ഉള്ള കഴിവ് തുളസിയിൽ അടങ്ങിയിട്ടുണ്ട്. തുളസിയിലയിട്ട വെള്ളം കുടിച്ചാൽ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം.
ഒരു ക്ലാസിലേക്ക് കുറച്ചു തുളസി ഇലകൾ ഇട്ട് കൊടുക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് തലേദിവസം രാത്രി തന്നെ വെള്ളത്തിലിട്ട് വയ്ക്കാം. പിറ്റേദിവസം രാവിലെ തുളസിയില മാറ്റിയശേഷം ഈ വെള്ളം കുടിക്കാവുന്നതാണ്. തുളസിയില തിളപ്പിച്ച വെള്ളം കുടിക്കുന്നതിനേക്കാൾ ഇരട്ടി ഗുണം നമുക്ക് ഇതിൽ നിന്നും ലഭിക്കുന്നതാണ്. ഇത്രയും തുളസിയില ഇടണമെന്നില്ല.
ഈ രീതിയിൽ വെള്ളം കുടിച്ചാൽ മതിയാകും. ഈ വെള്ളം സ്ഥിരമായി കുടിക്കുന്നത് വഴി നമ്മളിൽ ഉണ്ടാകുന്ന ധാരാളം ആരോഗ്യപ്രശ്നങ്ങൾക്ക് നല്ല രീതിയിൽ തന്നെ പരിഹാരം ലഭിക്കുന്നതാണ്. ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വൈറസ് അനുപാതകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നുണ്ട്.
ബാക്ടീരിയകളെ ചെറുത്തുനിർത്താനുള്ള കഴിവ് ഇതിൽ അടങ്ങിയിട്ടുണ്ട്. കോൾഡ് ചുമ്മാ എന്നിവയ്ക്ക് നല്ലൊരു പ്രതിവിധി കൂടിയാണ് ഈ വെള്ളം. അലർജി സംബന്ധമായ പ്രശ്നമുള്ളവർ ഈ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തുളസിയിൽ ധാരാളമായി അയൺ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിളർച്ച ബുദ്ധിമുട്ടുള്ളവർ ഈ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena