വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും തൈര് ഇഷ്ടമാണ് അല്ലെ. വളരെ എളുപ്പത്തിൽ എങ്ങനെ തൈര് വീട്ടിൽ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല കട്ട തൈര് കടയിൽ നിന്ന് വാങ്ങുന്നത് പോലെ എങ്ങനെ അരമണിക്കൂർ കൊണ്ട് തയ്യാറാക്കി എടുക്കുമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ട് രീതിയിൽ തൈര് ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം ഇവിടെ ഉണ്ടാക്കുന്നത് പുളി ഇല്ലാതെ തൈര് എങ്ങനെ തയ്യാറാക്കാം എന്നാണ്.
അതുപോലെതന്നെ നല്ല പുളി യുള്ള തൈര് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന കിടിലൻ റെസിപ്പി കൂടി ഇവിടെ നിങ്ങളും ആയി പങ്കുവയ്ക്കുന്നുണ്ട്. നല്ല പുളിയുള്ള കട്ട തൈര് ഉണ്ടാക്കാനായി എല്ലാവരുടെയും വീട്ടിലുള്ള ഒരു സാധനം ചേർത്തു കൊടുത്താൽ മതി. അത് എന്താണെന്ന് ആണ് ഇവിടെ പങ്കുവെക്കുന്നത്. ഇതിനായി ആദ്യം തന്നെ കൊഴുപ്പ് നീക്കം ചെയ്യാത്ത ഒരു പാക്കറ്റ് പാൽ എടുക്കുക. പിന്നീട് ഇത് നന്നായി തിളപ്പിക്കുക.
നന്നായി ഇളക്കി ഒന്ന് നന്നായി തിളപ്പിച്ച് എടുക്കുക. തിളപ്പിച്ച് കഴിഞ്ഞ പിന്നീട് അഞ്ചു മിനിറ്റ് ചെറിയ ചൂടിൽ കുറച്ച് സമയം ഇളക്കി കൊടുക്കുക. ഇങ്ങനെ ഈ രീതിയിൽ ഇളക്കി കൊടുത്ത് പാല് നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് തൈര് ഉണ്ടാക്കുന്ന പാത്രം ഏതാണ് ആ പാത്രത്തിലേക്ക് പാല് ഒഴിച്ച് കൊടുക്കുക. ഈ പാല് ഒഴിച്ച് കൊടുത്ത ശേഷം കുറച്ചു ഒന്ന് ചൂടാറണം ഒരു ചെറിയ ചൂട് മതി. ചെറിയ ചൂടോടു കൂടിയ പാലിലേക്ക് രണ്ട് സ്പൂൺ തൈര് ചേർത്ത് കൊടുക്കുക. നല്ല പുളിയുള്ള കട്ട തൈരാണ് ചേർത്ത് കൊടുക്കേണ്ടത്. നല്ല പുളിയുള്ള മോര് ആയാലും കുഴപ്പമില്ല ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ ചേർത്തുകൊടുത്ത തൈര് പാലിൽ എല്ലാ ഭാഗത്തും ആകുന്നതുവരെ നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തെടുക്കുക.
ഈ പാല് പെട്ടെന്ന് തന്നെ കട്ട തൈര് ആകാൻ വേണ്ടി കുക്കറിലാണ് വെച്ചു കൊടുക്കുന്നത്. വലിയ ഒരു കുക്കർ എടുക്കുക. കുക്കറിലേക്ക് കടത്തി വയ്ക്കാവുന്ന പാകത്തിന് ഒരു സ്റ്റീൽ പാത്രമെടുക്കുക. ഈ പാത്രത്തിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഈ പാത്രം കുക്കറിലേക്ക് ഇറക്കി വയ്ക്കുക. ഇതിന്റെ മുകളിലായി പാൽ പാത്രം വച്ചുകൊടുക്കുക. പിന്നീട് ഇതു മൂടി വയ്ക്കുക. പിന്നീട് സാധാരണ കുക്കർ അടക്കുന്ന പോലെ അടച്ചു വയ്ക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ പെട്ടെന്ന് തന്നെ പാല് കട്ട തൈര് ആയി മാറി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യ ആണ് ഇത്. എത്ര മഴക്കാലം ആണെങ്കിലും ഈ രീതിയിൽ കട്ട തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog