ഒരുവിധം എല്ലാ വീട്ടിലും കാണും കറിവേപ്പില. കറിയിലിടാൻ എല്ലാവർക്കും ആവശ്യമാണ് കറിവേപ്പില. എന്നാൽ ഇതിന്റെ മറ്റു ഗുണങ്ങൾ എന്തെല്ലാം ആണെന്ന് അറിയാമോ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറിവേപ്പില നൽകുന്ന ആരോഗ്യ സൗന്ദര്യ ഗുണങ്ങളെ കുറിച്ച് പലരും ബോധവാന്മാർ അല്ല തടി കുറയ്ക്കാൻ പറ്റിയ ഒരു ഉത്തമ ഒറ്റമൂലിയാണ് കറിവേപ്പില. എന്നാൽ ഇതിനെല്ലാം ഉപരി മുടി വളർച്ചയ്ക്കും ഇത്രയേറെ സഹായിക്കുന്ന മറ്റൊരു വസ്തുവും ഇല്ല എന്ന് പറയാം.
എന്നാൽ കറിവേപ്പില ഏത് രീതിയിലാണ് മുടി വളർച്ചയെ സഹായിക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. ഇന്നത്തെ കാലത്ത് നമ്മുടെ യുവതലമുറ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒന്നാണ് നരച്ച മുടി. അഥവാ അകാല നര. ഇത്തരം പ്രശ്നങ്ങൾ പ്രതിരോധിക്കാൻ കറിവേപ്പിലയിട്ട് എണ്ണ കാച്ചി തേക്കുന്നത് നല്ല ഒരു പോംവഴി കൂടിയാണ്. കറിവേപ്പില അരച്ച പേസ്റ്റാക്കി തൈരിൽ മിസ് ആക്കി തലയിൽ പുരട്ടി 20 മിനിറ്റിനുശേഷം കഴുകി കളയാൻ. ദിവസവും രീതിയിൽ ചെയ്താൽ ഇത് മുടി വളർച്ചയെ കാര്യമായി തന്നെ സഹായിക്കും. മുടിയുടെ വേരുകൾക്ക് ബലം നൽകാനും ഇത് വളരെ സഹായിക്കുന്നുണ്ട്.
കെമിക്കൽ ട്രീറ്റ്മെന്റുകളും ഷാമ്പുവിന്റെ അമിതമായ ഉപയോഗവും എല്ലാം തന്നെ മുടിയുടെ വേരിന്റെ ബലത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. എന്നാൽ കറിവേപ്പില പേസ്റ്റ് ആയി തലയിൽ തേക്കുന്നത് മുടിയുടെ വെരിന് ബലം നൽകുന്നു. മുടി കൊഴിച്ചാൽ കുറയ്ക്കുന്ന കാര്യത്തിനും കറിവേപ്പില മുന്നിൽ തന്നെയാണ്. രണ്ടുമൂന്നു കറിവേപ്പില അല്പം പാലിൽ മിക്സ് ചെയുക ഇത് തലയിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുന്നത് മുടി കൊഴിച്ചിലില്ലാതാക്കാൻ സഹായിക്കുന്നുണ്ട്. പുതിയ മുടി ഉണ്ടാകാനും കറിവേപ്പില ഉപയോഗിക്കാവുന്നതാണ്.
മുടിയിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കാൻ കറിവേപ്പില സഹായിക്കുന്നുണ്ട്. മുടിക്ക് ബലം നൽകാൻ കറിവേപ്പില ഉത്തമമാണ്. വൈറ്റമിൻ ബി സിസ് ധാരാളമായി അടങ്ങിയതിനാൽ മുടി വളർച്ചയെ കാര്യമായി തന്നെ കറിവേപ്പില സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ കൂടുതലായി കറിവേപ്പില ഉൾപ്പെടുത്തുന്നത് വളരെ നല്ലത് തന്നെയാണ്. നമ്മുടെ വീട് വളരെ എളുപ്പത്തിൽ തന്നെ വളർത്തിയെടുക്കാൻ കഴിയുന്ന ഒന്നായതുകൊണ്ട് തന്നെ കറിവേപ്പില ലഭ്യമാക്കാൻ അധികം ബുദ്ധിമുട്ടിക്കേണ്ട ആവശ്യം ഇല്ല. നല്ല ഫ്രഷ് കറിവേപ്പില തന്നെയാണ് എപ്പോഴും നല്ല ഗുണങ്ങൾ നിൽക്കുന്നതും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam