ജീവിതത്തിൽ നല്ല കാലം വരുന്നതിനു മുൻപുള്ള ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജീവിതത്തിൽ എപ്പോഴും നല്ല സമയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ നിങ്ങളുടെ സമയം നല്ലതാണ് ദോഷമാണോ എന്ന് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും. ചില ലക്ഷണങ്ങൾ മനസ്സിലാക്കി ഇത് നിങ്ങൾക്ക് സ്വയം മനസ്സിലാക്കാം. നമുക്ക് എല്ലാവർക്കും ഒരു നല്ല സമയവും അതുപോലെതന്നെ ചീത്ത സമയവും ഉണ്ട്. ഉയർച്ച ഉണ്ടെങ്കിൽ അതേപോലെതന്നെ താഴ്ചയും ഉണ്ടാകും. ഇന്നലെ എപ്പോഴാണ് സമയം മാറുന്നത് എന്ന് പ്രവചിക്കാൻ സാധിക്കില്ല.
ചില ലക്ഷണങ്ങൾ കാണുമ്പോൾ അത് നല്ല സമയം തുടങ്ങാറായി എന്ന് സൂചന ആയി കണക്കാക്കാൻ സാധിക്കുന്നതാണ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ധനിഗനെ ദരിദ്രനായി അതുപോലെതന്നെ ദരിദ്ര്യനെ ധനികൻ ആക്കി മാറ്റാൻ സമയത്തിന് സാധിക്കുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭഗവത്ഗീതയിൽ പോലും ഇതിനെപ്പറ്റി പരാമർശം ഉണ്ടായിട്ടുണ്ട്. സമയം തന്നെയാണ് മനുഷ്യന് ജീവിതത്തിൽ ഉണ്ടാകുന്ന സുഖങ്ങളും ദുഃഖങ്ങളും തീരുമാനിക്കുന്നത്. ഇതുകൂടാതെ ഒരാൾക്ക് സുഖം അല്ലെങ്കിൽ ദുഃഖം ഉണ്ടാക്കാൻ പോകുന്നു എന്ന് അത് സംഭവിക്കുന്നതിന് മുൻപ് തന്നെ ലക്ഷണങ്ങൾ കാണിക്കുന്നതാണ്.
ഒരിക്കൽ ഭാഗവത പ്രകാരം നാരതമുനി വിഷ്ണു ഭഗവാനെ കാണുവാൻ വൈകുണ്ഡത്തിൽ എത്തിച്ചേർന്നു. മനുഷ്യന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന സുഖങ്ങളും ദുഃഖങ്ങളെയും കുറിച്ചുള്ള സൂചനകൾ എന്താണ് എന്ന് നാരാധൻ ഭഗവാനോട് ചോദിചു. അപ്പോൾ ഭഗവാൻ പറഞ്ഞ 9 ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെങ്കിലും വ്യക്തി തന്റെ ബ്രഹ്മ മുഹൂർത്ത സമയത്ത് തന്റെ കണ്ണുകൾ തനിയെ തുറക്കുകയാണ് എങ്കിൽ അതുപോലെതന്നെ ഭഗവാൻ നയിക്കുന്നത് പോലെ സ്വപ്നം കണ്ടാൽ നമുക്ക് അടുത്ത് തന്നെ നല്ല സമയം വരുന്നു എന്ന് ഉറപ്പിക്കാം.
എപ്പോഴെങ്കിലും ഏതെങ്കിലും വ്യക്തി വിഗ്രഹത്തിന് അർപ്പിച്ച പുഷ്പം പ്രാർത്ഥിക്കുമ്പോൾ താഴെ വീഴുകയാണ് എങ്കിൽ നാം ഉദ്ദേശിക്കുന്ന കാര്യം സഫലമാകുമെന്ന് നല്ല കാലം അടുത്ത് തന്നെ ഉണ്ടാകും എന്ന് ആണ് അർത്ഥം. രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ മുഖം നോക്കുമ്പോൾ പ്രസന്നമായി മുഖം കാണുകയും ഇത് തുടർച്ചയായി കുറച്ച് ദിവസം കൂടി കാണുകയാണെങ്കിൽ നല്ല കാലം തുടങ്ങുവാൻ സമയമായി എന്ന് മനസ്സിലാക്കാം. പെട്ടെന്ന് സന്തോഷം കൊണ്ട് നിറയുകയാണ് എങ്കിൽ നമ്മെ ഭഗവാൻ അനുഗ്രഹിച്ചു എന്നും ഉടനെ തന്നെ എല്ലാ ജീവിത പ്രശ്നങ്ങളും മാറും എന്നാണ് അർത്ഥം. സ്വപ്നത്തിൽ നടത്താൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണാൻ സാധിച്ചാൽ ശുഭ ലക്ഷണമായി കരുതാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : ക്ഷേത്ര പുരാണം