പ്രായമാകുമ്പോൾ ഒരുവിധം എല്ലാവരെയും പലതരത്തിലുള്ള അസുഖങ്ങൾ പിടികൂടാറുണ്ട്. ഇത് ഇന്നത്തെ കാലത്ത് സർവസാധാരണമായ ഒന്നാണ്. അത്തരത്തിൽ പ്രായമാക്കുമ്പോൾ നിരവധി പേർ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കാൽമുട്ടുകളിലുണ്ടാകുന്ന വേദന. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രായഭേദ അന്യേ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് കാൽ മുട്ട് വേദന കൈമുട്ട് വേദന തുടങ്ങിയ പ്രശ്നങ്ങൾ. അതുപോലെതന്നെ നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ. ഇതെല്ലാം പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. മുതിര ഉപയോഗിച്ച് വീട്ടിൽ ചെയ്യാവുന്നതാണ് ഇത്. എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് മുതിര. മുതിര ഉപയോഗിച്ച് എങ്ങനെ എളുപ്പത്തിൽ വേദന മാറ്റിയെടുക്കാൻ എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു പാത്രം എടുത്ത ശേഷം ഇതിലേക്ക് ഒരുപിടി മുതിര ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് അതേ അളവിൽ തന്നെ കല്ലുപ്പും ചേർത്തു കൊടുക്കണം. ഇത് രണ്ടും നന്നായി മിക്സ് ചെയ്ത ശേഷം നന്നായി ഒന്ന് ചൂടാക്കി എടുക്കുക.
പഴയ ഏതെങ്കിലും മൺചട്ടിയിൽ അല്ലെങ്കിൽ ഏതെങ്കിലും നോൺസ്റ്റിക്ക് പാത്രങ്ങളിലും ചൂടാക്കാവുന്നതാണ്. മുതിര വറുത്ത മണം വരുന്നത് വരെ നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. പിന്നീട് വലിയ ഒരു കോട്ടന്റെ തുണി എടുക്കുക. പിന്നീട് വറുത്തു വച്ചിരിക്കുന്ന മുതിരയും ഉപ്പും കൂടി ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇത് ഒരു കിളിയായി കെട്ടിയെടുക്കുകയാണ് വേണ്ടത്.
പിന്നീട് ഇതെല്ലാം കൂടി നന്നായി കൂട്ടിപ്പിടിച്ചു കെട്ടി എടുക്കുക. ഇങ്ങനെ ചെയ്യുന്നത് കൈ പൊള്ളാതിരിക്കാനും അതുപോലെ തന്നെ മുതിര പുറത്തു പോകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ഇത് ചൂടോടു തന്നെ എവിടെയാണ് വേദന അതായത് മുട്ടിലാണ് വേദനയുണ്ടെങ്കിൽ ആ ഭാഗത്ത് നടുവേദന ഉണ്ടെങ്കിൽ ആ ഭാഗത്ത് ചൂട് പിടിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ആശ്വാസം ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRS Kitchen