എല്ലാവർക്കും സുപരിചിതമായ വസ്തുക്കളാണ് തേനും അതുപോലെതന്നെ വെളുത്തുള്ളിയും. നാച്ചുറലായി ലഭിക്കുന്ന വസ്തുക്കൾ ആണ് രണ്ടും. ശരീര ആരോഗ്യത്തിനും ഇത് വളരെയേറെ സഹായിക്കുന്ന ഘടകങ്ങളാണ് ഇവ. ഇന്ന് ഇവിടെ പറയുന്നത് തേനും വെളുത്തുള്ളിയും ഒന്നിച്ച് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് തേനിലും അതുപോലെതന്നെ വെളുത്തുള്ളിയിലും. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓസിഡന്റ്റുകൾ തന്നെയാണ് ഇതിന്റെ പ്രത്യേകത. ഇത് നമുക്ക് ഉണ്ടാകുന്ന ഒരുപാട് രോഗങ്ങൾക്കെതിരെ പ്രതിരോധമായി പ്രവർത്തിക്കുന്ന ഒന്നാണ്.
തേനും വെളുത്തുള്ളിയും പലരീതിയിലും കഴിക്കാറുണ്ട് എങ്കിലും ഇത് ഒന്നിച്ച് കഴിക്കുമ്പോഴാണ് ഗുണങ്ങൾ നിരവധി ലഭിക്കുന്നത്. തേനും വെളുത്തുള്ളി ഒന്നിച്ചുള്ള മിശ്രിതം എങ്ങനെ തയ്യാറാക്കാം എന്നും ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആവശ്യത്തിനുള്ള വെളുത്തുള്ളി എടുത്ത് വയ്ക്കുക. ഇത് ചെറുതായി കട്ട് ചെയ്തു കൊടുക്കുക. അതിനുശേഷം ഇത് സൂക്ഷിച്ചു വയ്ക്കാൻ ഉപയോഗിക്കുന്ന കണ്ടെയ്നറിലേക്ക് ഇട്ടു കൊടുക്കുക.
പിന്നീട് ഇതിലേക്ക് തേൻ ചേർത്തു കൊടുക്കാം. വെളുത്തുള്ളിയുടെ മുകൾഭാഗം വരെ തേൻ വരുന്ന രീതിയിൽ ഇത് ഒഴിച്ചു കൊടുക്കാം. പിന്നീട് ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത് അടച്ച് സൂക്ഷിക്കൻ വെക്കുക. ഒരാഴ്ച കഴിഞ്ഞിട്ട് വേണം ഇത് ഉപയോഗിച്ച് തുടങ്ങാൻ ആയിട്ട്. പിന്നീട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വെളുത്തുള്ളി ക്ലീൻ ചെയ്യുന്ന സമയത്ത് ഒട്ടും ജലാംശം ഉണ്ടാക്കാൻ പാടില്ല. വെള്ളത്തിന്റെ അംശം വന്നു കഴിഞ്ഞാൽ ഇത് പൂത്ത് പോകാനുള്ള സാധ്യതയുണ്ട്. ഇല്ലെങ്കിൽ ഇത് മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.
പിന്നീട് ഇത് കഴിക്കേണ്ടത് വെറും വയറ്റിൽ ഒരു ടീസ്പൂൺ വീതം വേണം കഴിക്കാൻ ആയിട്ട്. ഇത് രണ്ടാഴ്ച കഴിഞ്ഞിട്ടു എടുത്തിട്ടുള്ളത് ആണ്. വെളുത്തുള്ളിയുടെ പച്ചപ്പ് മാറി തേനിലേക്ക് നന്നായി അലിയിച്ചെടുക്കുക. ഇത് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത് കുട്ടികൾക്ക് വളരെയധികം ഗുണകരമായ ഒന്നാണ്. കുട്ടികളിൽ ഉണ്ടാകുന്ന വിര ശല്യം മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :