വീട്ടിൽ ഉണ്ടാക്കി നോക്കാൻ പറ്റിയ കിടിലൻ ഒരു സംഭവമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആറു വലിയ കഷണം കറുവപ്പട്ട ഇതിലേക്ക് ആവശ്യമാണ്. പിന്നീട് വേണ്ടത് പത്ത് ഏലക്കായ ആണ്. ഇതു കൂടാതെ 15 ഗ്രാമ്പു അതുപോലെതന്നെ അഞ്ചു വഴനയില ഒരു വലിയ ജാതിപത്രി എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇത് ഒരു ചീനച്ചട്ടിയിലേക്ക് ഇട്ട് ശേഷം എല്ലാം കൂടി ചെറിയ ചൂട് ൽ ഒരു മൂന്നു മിനിറ്റ് സമയം നന്നായി ചൂടാക്കി എടുക്കുക.
ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പെരുംജീരകം ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു ടീസ്പൂൺ നല്ല ജീരകവും ചേർത്തു കൊടുക്കാം. പിന്നീട് വീണ്ടും ചെറിയ തീയിൽ തന്നെ നന്നായി ചൂടാക്കി എടുക്കുക. ഇങ്ങനെ ഒരു രണ്ടുമിനിറ്റ് ഇളക്കി എടുക്കാവുന്നതാണ്. എത്തി നന്നായി കൂട്ടി വെച്ച് ചൂടാക്കുകയാണെങ്കിൽ ഇതിന്റെ രുചിയു മണവും കുറഞ്ഞു കിട്ടും.
നല്ല ഒരു മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. രണ്ടു മിനിറ്റ് കഴിഞ്ഞ് പാത്രത്തിൽ നിന്നും മാറ്റാം. ഇത് നന്നായി ചൂട് മാറുമ്പോൾ ഇത് മിക്സി ജാറിലിട്ട് നന്നായി പൊടിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കിയ മസാല പൊടി കറികളിലും ബിരിയാണിയിലും ഉപയോഗിക്കാൻ വളരെ നല്ലതാണ്. യാതൊരു മായവും ചേർക്കാതെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇത് ഒരു മാസം വരെ യാതൊരു കേടും വരാതെ സൂക്ഷിക്കാനും സാധിക്കുന്നതാണ്. പലപ്പോഴും വീടുകളിൽ പുറത്തുനിന്ന് വാങ്ങുന്ന റെഡിമെയ്ഡ് മസാലകൾ ആണ് ഉപയോഗിക്കുന്നത്. ഇത്ൽ എന്തെല്ലാമാണ് ചേർക്കുന്നത് എന്ന് പലപ്പോഴും അറിയാറില്ല. നിങ്ങൾക്ക് ഇനി നല്ല വിശ്വാസത്തോടെ കൂടി തന്നെ നിങ്ങൾക്ക് സ്വയം ഉണ്ടാക്കുന്ന മസാലകൾ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : sruthis kitchen