പാഷൻ ഫ്രൂട്ടിലെ ആരോഗ്യഗുണങ്ങൾ..!! ഇത് കാഴ്ച ശക്തി ഇരട്ടിയാക്കും…| Benefits Of Passion Fruit

പഴങ്ങളും ശരീര ആരോഗ്യത്തിന് ഗുണങ്ങളാണ് നൽകുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പലതരത്തിലുള്ള ഫലവർഗ്ഗങ്ങൾ നമ്മുടെ വിപണിയിൽ ലഭിക്കുന്നതാണ്. അതുപോലെതന്നെ എല്ലാവർക്കും വളരെ പ്രിയപ്പെട്ട ഒന്നാണ് പാഷൻ ഫ്രൂട്ട്. ഇന്ന് നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുകയും കാണപ്പെടുകയും ചെയ്യുന്ന ഒരു പഴവർഗമാണ് ഫാഷൻഫ്രൂട്ട്. വീടുകളിൽ വളർത്താൻ വളരെ എളുപ്പമാണ് അതുകൊണ്ടുതന്നെ ഇതിന്റെ പ്രിയം ആളുകളുടെ ഇടയിൽ വർദ്ധിപ്പിക്കുന്നുണ്ട്.

ഇതിന്റെ ആരോഗ്യ ഗുണങ്ങൾ പലരും പഠനം വിധേയമാക്കിയിട്ടുള്ളതാണ്. ആസ്മ രക്തസമ്മർദ്ദം തുടങ്ങിയവയ്ക്ക് ഉത്തമ പരിഹാരം കൂടിയാണ് ഇത്. പല മുൻ കാല പഠനങ്ങളും ഇത് തെളിയിച്ചിട്ടുള്ള ഒന്നാണ്. എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് ഫാഷൻഫ്രൂട്ട് കഴിക്കുന്നത് കൊണ്ട് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളും താഴെപ്പറയുന്നുണ്ട്. പോഷകങ്ങൾ താതുക്കൾ ആന്റി ഓക്സിഡെന്റുകൾ എന്നിവയുടെ വലിയ കലവറ തന്നെയാണ് പാഷൻ ഫ്രൂട്ട്. ദഹനസഹായ നാരുകൾ കൊണ്ട് സമ്പന്നമാണ് ഇത്.

100 ഗ്രാം പാഷൻ ഫ്രൂട്ടിന്റെ പൾപ്പിൽ 27 ശതമാനം നാരുകളാണ് അടങ്ങിയിട്ടുള്ളത്. വിറ്റാമിൻ സീ ധാരാളമായി അടങ്ങിയതോടെ തന്നെ ഇത് പനി ജലദോഷം എന്നിവ മാറ്റിനിർത്താൻ സഹായിക്കുന്ന ഒന്നാണ്. വിറ്റാമിൻ എ യുടെ സ്രോതസായ ഈ ഫലം കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഫാഷൻ ഫ്രൂട്ടിൽ ധാരാളമായി അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും ഹൃദയ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്.

നമ്മുടെ വീട്ടുമുറ്റത്തും പരിസരപ്രദേശങ്ങളിലുമായി വളരെ എളുപ്പത്തിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും ഇത് കൃത്യമായി രീതിയിൽ വിനിയോഗിക്കുന്നില്ല എന്ന് മാത്രം. ഉഷ്ണമേ സസ്യമായ ഉയർന്ന അളവിലുള്ള ജൈവവളവും വെള്ളം ഇറങ്ങി പോകുന്ന രീതിയിലുള്ള മണ്ണും ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇത് ഇന്ത്യയിൽ വളരെ ഏറെ കൃഷി ചെയ്യുന്നുണ്ട്. ഒരേ സമയവും മധുരവും പുളിയും ആണ് ഇതിന്റെ രുചി. പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *