നമ്മുടെ ശരീര ആരോഗ്യത്തിന് വളരെ ഏറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ നിരവധി രക്തക്കുഴലുകൾ കാണാൻ കഴിയും. ധമനികൾ സിരകൾ എന്നിവയാണ് അവ. നമ്മുടെ ശരീരത്തിന്റെ പല കോണിലേക്കും രക്തവും അതുപോലെതന്നെ ഓസിജൻ എത്തിക്കുന്നത് രക്തക്കുഴലുകളാണ്. ഇത്തരത്തിലുള്ള രക്തക്കുഴലുകളും അതുപോലെതന്നെ ധമനികളിലൂടെ ആരോഗ്യം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത്തരത്തിൽ രക്തക്കുഴലുകളിൽ എന്തെങ്കിലും തടസ്സം വരുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാണാറുണ്ട്.
ഇത്തരത്തിൽ ഗുരുതരമായി കാണുന്ന രണ്ട് അവസ്ഥയാണ് ഹൃദയാഘാതം അതുപോലെതന്നെ പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങൾ. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കേട്ടുവരുന്ന ഒരു പ്രശ്നമാണ് ഹൃദയാഘാതം. ഇന്നത്തെ കാലത്ത് പ്രായഭേദമെന് ചെറുപ്പക്കാരിൽ ആയാലും പ്രായമായ ഒരു ആയാലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇതുപോലെ തന്നെയാണ് സ്ട്രോക്ക്. ഇതും ഇന്നത്തെ കാലത്ത് നിരവധിപേരിൽ കണ്ടുവരുന്നുണ്ട്. ഈ രണ്ടു അസുഖങ്ങൾക്കും സമാന ലക്ഷണങ്ങളാണ് കാണാൻ കഴിയുക. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്.
ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹാർട്ട് അറ്റാക്ക് എന്ന് പറയുമ്പോൾ എല്ലാവർക്കും അറിയാം ഹൃദയത്തിലേക്ക് ഉള്ള രക്തക്കുഴലുകളിൽ എന്തെങ്കിലും തടസ്സമുണ്ടാകുമ്പോഴാണ് ഹാർട്ട് അറ്റാക്ക് അതുപോലെ തന്നെ ഹൃദയാഘാതം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുന്നത്. ഇങ്ങനെ ഉണ്ടാവുന്ന സമയത്ത് പല തരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാറുണ്ട്. നമ്മുടെ ഹൃദയരോഗങ്ങളിലെ ഏറ്റവും അപകടകാരിയായ ഒന്നാണ് ഹാർട്ടറ്റാക്ക്. ഹൃദയാഘാതം വരുന്ന സമയത്ത് മുൻകൂട്ടി ഒരു സൂചന ഉണ്ടാകണമെന്നില്ല. എന്നാൽ ചില കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിച്ചാൽ ഇത് നേരത്തെ തിരിച്ചറിയാൻ സാധിക്കുന്നതാണ്. ഇതിൽ ഏറ്റവും ആദ്യം കാണിക്കുന്ന ലക്ഷണമാണ് നെഞ്ചിൽ ഉണ്ടാകുന്ന അസ്വസ്ഥത.
ചില ആളുകൾക്ക് വലിയ രീതിയിൽ തന്നെ അസ്വസ്ഥത ഉണ്ടാകും. പലർക്കും പല രീതിയിലാണ് ഇത് കാണുന്നത്. കൂടെ തന്നെ നെഞ്ച് വേദന ഉണ്ടാകുന്നത് കാണാം. ഇതു വരുന്ന സമയത്ത് കൈകളിലേക്ക് അതുപോലെതന്നെ തോളിലേക്ക് താടിയിലേക്ക് വേദന പോകാറുണ്ട്. ഇത് കൂടാതെ വിയർപ്പ് ഉണ്ടാകും അതുപോലെതന്നെ ശ്വാസംമുട്ടൽ എന്നിവയും കിതപ്പ് തളർച്ച ഉണ്ടാകാറുണ്ട്. അതുപോലെതന്നെ സ്ട്രോക്ക് തലച്ചോറിലേക്ക് ഉള്ള രക്തധമനികളിൽ എന്തെങ്കിലും തടസ്സമുണ്ടാകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതിലും മുൻകൂട്ടി ചില പ്രശ്നങ്ങൾ കാണിക്കാറുണ്ട്. തലവേദന തലചുറ്റൽ മരവിപ്പ് ശരീരം തളർച്ച എന്നിവയെല്ലാം കണ്ടുവരാറുണ്ട്. ഈ രണ്ട് അവസ്ഥയിലും ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ഉടനെ തന്നെ ഡോക്ടറെ കാണേടത്തും ചികിത്സിക്കേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health