ബാർലി വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ..!! ഇത് തിളപ്പിച്ച് കുടിക്കണം ആരോഗ്യഗുണങ്ങൾ നിങ്ങൾ ഞെട്ടിപ്പിക്കും…

ബാർലി എന്ന ധാന്യത്തെ കുറച്ച് പണ്ടുമുതൽ തന്നെ കേട്ടുകേൾവി ഉണ്ട് എങ്കിലും ഇതിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. ഒരുകാലത്ത് ബാർലി എന്ന് പറയുന്നത് ഭാരതത്തിൽ പ്രധാനമായി നമ്മുടെ കേരളത്തിൽ അധികമായി ഉപയോഗിച്ചിരുന്ന ഒരു ധാന്യമാണ്. എന്നാൽ ഇന്നത്തെ ഈ കാലത്ത് ബാർലിയുടെ ഉപയോഗം വളരെ കുറവാണ്. ഒരുപക്ഷേ ഇത് ധാന്യം കണ്ടിട്ടില്ലാത്ത ആളുകൾ പോലും ഉണ്ടായേക്കാം. ചിലവില്ലാത്തതുകൊണ്ടുതന്നെ കടകളിൽ പോലും ഈ ധാന്യങ്ങൾ എടുത്തു വയ്ക്കുന്നില്ല.

എന്നാൽ ഈ അടുത്ത കാലത്ത് ചെറുധാന്യങ്ങളുടെ ഉപയോഗം നമുക്ക് ഇടയിൽ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. കൂടുതൽ പുറത്തു നിന്ന് വന്നിട്ടുള്ളവയാണ്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നമ്മുടെ ശരീരത്തിലെ പ്രതിരോധത്തിനും അതുപോലെതന്നെ അമിതമായ വണ്ണം കുറയ്ക്കാനും എല്ലാം ഉപയോഗിക്കുന്ന ഫ്ലക്സ് സീഡ് മുതലായവ അത്തരത്തിലുള്ളവയാണ്.


എന്നാൽ അതേപോലെതന്നെ പ്രാധാന്യമുള്ളതും ഗുണമുള്ളതുമായ ഒന്നാണ് ബാർലിയും. ഇത് നമ്മുടെ ശരീരത്തിന് നൽകുന്ന അധിശയിപിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. നമുക്ക് ഏറ്റവും ആരോഗ്യത്തോടെ കഴിക്കാൻ കഴിയുന്ന ഒന്നാണ് ബാർലി. ബാർലി വെള്ളം കുടിക്കുന്നത് മൂത്രശയസംബന്ധമായ രോഗങ്ങൾക്കും വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. അതുപോലെതന്നെ പ്രമേഹരോഗികൾക്ക് പ്രമേഹം കുറയുന്നതിന് ഭാഗമായി ആഹാരരീതികൾ ഉൾപ്പെടുത്താവുന്ന ഒന്നുകൂടിയാണ് ബാർലി.

ഇത് വെള്ളം തിളപ്പിച്ച് കുടിക്കുകയോ അതുപോലെതന്നെ കഞ്ഞി വെച്ച് കഴിക്കുകയോ മറ്റേ ആഹാരപദാർത്ഥങ്ങൾ ചേർത്തു കഴിക്കുകയും ചെയ്യാവുന്നതാണ്. ഇതുകൂടാതെ അമിതമായ തടി ഉള്ളവരിൽ പൊണ്ണത്തടി ഉള്ളവർ വയറു അധികമായി ഉള്ളവർ ഇത്തരക്കാർക്കെല്ലാം ഉപയോഗിക്കാൻ കഴിയുന്ന ഒന്നുകൂടിയാണ് ബാർലി. കാരണം ബാർലി തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *