ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും വീട്ടിൽ പപ്പടം ഉണ്ടാക്കുന്നവരാണ് അല്ലെ. മലയാളികൾ എല്ലാവരും സദ്യയിൽ ഉൾപ്പെടുത്തുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് പപ്പടം. മലയാളികളെ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാണ്. എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ മിക്ക വീഡിയോയിലും പറയുന്നത് പോലെ തന്നെ പപ്പടം ഉണ്ടാക്കിയെടുക്കാൻ ഭയങ്കര എളുപ്പമാണ് കഴിക്കാനും നല്ല ടേസ്റ്റ് ആണ്.
പപ്പടത്തിന്റെ മാവ് കുഴച്ചെടുക്കാനുള്ള ബുദ്ധിമുട്ടാണ് ഒരു വലിയ ബുദ്ധിമുട്ടായി കാണാൻ കഴിയുക. ഇവിടെ ഉണ്ടാക്കിയെടുക്കാൻ ആവശ്യമുള്ളത് ഉഴുന്ന് സോഡാപ്പൊടി നല്ലെണ്ണ അതുപോലെതന്നെ അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും കൂടി ചേർത്ത് ആണ് ഇത് തയ്യാറാക്കുന്നത്. ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. അതിനായി അര കപ്പ് ഉഴുന്ന് എടുക്കുക. തൊണ്ണൂർ ഗ്രാം ഉഴുന്ന് ആണ് എടുക്കുന്നത്. പിന്നീട് ഇതിലേക്ക് ഏകദേശം 9 10 ടീസ്പൂൺ വെള്ളം ചേർക്കേണ്ടതാണ്.
അതുപോലെതന്നെ അര ടീസ്പൂൺ സോഡാപ്പൊടി ആവശ്യമാണ്. നല്ലെണ്ണ ആവശ്യമാണ്. നല്ല എണ്ണയിലാണ് കുഴച്ച് എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വേണം. ആദ്യം തന്നെ ഉഴുന്ന് മിക്സിയിൽ ഇട്ട് നന്നായി നൈസാക്കി പൊടിച്ചെടുക്കുക. ഒരു പാത്രം എടുക്കുക ഒട്ടും തരിയില്ലാതെ ഉഴുന്നു പൊടിച്ചെടുക്കുക. ഇത് ഈ പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് സോഡാപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കൊടുക്കുക. ഇതെല്ലാം കഴിഞ്ഞ് പിന്നീട് ഇതിലേക്ക് 2 ടീസ്പൂൺ നല്ലെണ്ണ കൂടി ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്ത് നന്നായി ഇടിച്ച് പപ്പടത്തിന്റെ മാവ് തയ്യാറാക്കാവുന്നതാണ്. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ പപ്പടം തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen