ചക്ക പോലെ തന്നെ എല്ലാവർക്കും പ്രിയങ്കരമായ ഒന്നാണ് ചക്കക്കുരു. ചക്കയുടെ സീസൺ ആയാൽ പിന്നെ ചക്കത്തോരൻ ചക്കക്കുരു ഉപ്പേരി ചക്ക വറുത്തത് അതുപോലെതന്നെ വരട്ടിയത് എന്നിങ്ങനെ നിരവധി വിഭവങ്ങൾ മേശയിൽ കാണാൻ കഴിയും. എന്നാൽ സീസൺ കഴിഞ്ഞാൽ പിന്നെ ഇവ കാണില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് കേരളത്തിലെ പുറത്ത് താമസിക്കുന്നവർക്ക് ഇത് വളരെ സഹായകരമാണ്. ചക്കക്കുരു വളരെ വ്യത്യസ്തമായ നാല് രീതിയിൽ എങ്ങനെ സ്റ്റോർ ചെയ്തു വയ്ക്കാം എന്നാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
നാട്ടിൽ നിന്ന് വരുന്ന സമയത്ത് ഒരു ചക്ക കൊണ്ടുവരികയാണെങ്കിൽ ഇത് ഈ ഒരു രീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കുന്നതാണ്. ഒരു വർഷം വരെ ഒരു കേടു കൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ സ്റ്റോർ ചെയ്തു വയ്ക്കുന്ന ചക്കക്കുരു ഉപയോഗിച്ച് ഏത് വിഭവം വേണമെങ്കിലും തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ടെസ്റ്റിന് യാതൊരു വ്യത്യാസവും ഉണ്ടാവില്ല. ചക്കക്കുരു മാങ്ങ ഉപയോഗിച്ചിട്ടുള്ള കറിയും അതുപോലെതന്നെ അവില് തയ്യാറാക്കാനും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
ചക്ക കുരു പ്രഥമൻ ഉണ്ടാക്കാനും. ഇത് ഉപയോഗിച്ചുള്ള കട്ലേറ്റ് തയ്യാറാക്കാനും ഈ ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെ വ്യത്യസ്തമായ രീതിയിൽ ചക്കക്കുരു കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അതിനായി ചക്കക്കുരു കട്ട് ചെയ്തു എടുക്കുന്ന സമയത്ത് ചെറിയ വെള്ളം നനവ് ഉണ്ടാകും ഇത് നല്ലപോലെ ഉണക്കി എടുക്കുകയാണ് വേണ്ടത്. ഒരിക്കലും വെയിലത്ത് വെച്ച് ഉണക്കി എടുക്കരുത്. ഒന്നോ രണ്ടോ ദിവസം വീട്ടിൽ ന്യൂസ് പേപ്പറിൽ ഫാനിന്റെ കീഴിലിട്ട് തന്നെ ഇത് നല്ലതുപോലെ ഉണക്കിയെടുക്കുക.
എങ്ങനെ ഉണക്കിയ ശേഷം മാത്രം സ്റ്റോർ ചെയ്യാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യാത്ത പക്ഷം പൂപ്പൽ വരാൻ സാധ്യതയുണ്ട്. ആദ്യത്തെ രീതിയിൽ എങ്ങനെ സ്റ്റോർ ചെയ്യാം എന്ന് നോക്കാം. അതിനായി മുറിഞ്ഞ ചക്കക്കുരു മാറ്റിവെക്കുക. കേടുവന്ന ചക്കക്കുരു മാറ്റി വയ്ക്കുക. പിന്നീട് ഇതുപോലത്തെ പോളിതീൻ കവറിലേക്ക് നല്ല ചക്ക കുരു ഇട്ട് കൊടുക്കുക. ഇത് കിഴി കെട്ടി എടുക്കുക. ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ ചക്കക്കുരു സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World