വളരെ എളുപ്പത്തിൽ തന്നെ തൈര് ഇനി വീട്ടിലുണ്ടാക്കിയാലോ. വീട്ടിൽ വളരെ വേഗം നല്ല കട്ട തൈര് തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കട്ട തൈര് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കടയിൽ നിന്ന് വാങ്ങുന്ന പോലെ കട്ട തൈര് എങ്ങനെ അരമണിക്കൂറിനുള്ളിൽ തന്നെ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലപ്പോഴും കട്ട തൈര് പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്. നിങ്ങൾക്ക് വളരെ വേഗം തന്നെ രണ്ടു തരത്തിൽ ഇനി ഇത് വീട്ടിൽ ഉണ്ടാക്കി എടുക്കാം.
ആദ്യം ഇവിടെ ഉണ്ടാക്കുന്നത് പുളി ഇല്ലാത്ത കട്ട തൈര് ആണ്. അതുപോലെ തന്നെ രണ്ടാമത് ഉണ്ടാകുന്നത് നല്ല പുളിയുള്ള തൈര് ആണ്. തൈര് ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്ന നല്ല കിടിലൻ റെസിപ്പി കൂടി ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. നല്ല പുളിയുള്ള കട്ട തൈര് ഉണ്ടാക്കാനായി എല്ലാവരുടെ വീട്ടിലുള്ള ഒരു സാധനം ചേർത്തു കൊടുത്താൽ മതി. ഇതിന് എന്താണ് ചേർക്കേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ആദ്യം തന്നെ കൊഴുപ്പ് നീക്കം ചെയ്യാത്ത ഒരു പാക്കറ്റ് പാല് എടുക്കുക. പിന്നീട് ഇത് നന്നായി തിളപ്പിക്കണം. സാധാരണ പാൽ കാച്ചുന്നത് പോലെ നന്നായി ഇളക്കി നന്നായി തിളപ്പിച്ച് എടുക്കുക.
തിളപ്പിച്ച ശേഷം ഇത് 5 മിനിറ്റ് ലോ ഫ്ലൈമിൽ വച്ച് ഇത് കുറച്ചുനേരം ഇളക്കി കൊടുക്കുക. പിന്നീട് തൈര് ഉണ്ടാക്കുന്ന പാത്രം ഏതാണ് ആ പാത്രത്തിലേക്ക് പാൽ ഒഴിച്ച് കൊടുക്കുക. ഇതു ഒഴിച്ച് കൊടുത്ത് ശേഷം കുറച്ചു ചൂടാറേണ്ടതാണ്. ഒരുപാട് ചൂടാറേണ്ട ചെറിയ ചൂട് ആവശ്യമാണ്. ചെറിയ ചൂടോടുകൂടിയുള്ള ഈ പാലിലേക്ക് 2 സ്പൂൺ തൈര് ചേർത്തു കൊടുക്കുക. നല്ല പുളി യുള്ള കട്ട തൈര് ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. മോര് ആയാലും കുഴപ്പമില്ല.
പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്യേണ്ടതാണ്. ചേർത്തുകൊടുത്ത തൈര് ഈ പാലിൽ എല്ലാ ഭാഗത്തേക്കും ആകുന്നതുവരെ നന്നായി മിക്സ് ചെയ്തു കൊടുക്കുക. ഈ പാൽ പെട്ടെന്ന് കട്ട തൈര് ആകാൻ വേണ്ടി കുക്കറിലാണ് വെക്കേണ്ടത്. കുക്കറിൽ നമുക്ക് കടത്തി വെക്കാൻ പറ്റിയ സ്റ്റീൽ പാത്രമെടുക്കുക. ആ പാത്രത്തിലേക്ക് തിളച്ച വെള്ളം ഒഴിച്ചുകൊടുക്കുക. ഈ വെള്ളം കുക്കറിലേക്ക് ഇറക്കി വയ്ക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പം തന്നെ തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog