ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് അമിതമായി രക്തസമ്മർദ്ദം ഉള്ളവർ നിരവധിയാണ്. ഇതു വലിയ ഒരു ആരോഗ്യപ്രശ്നം കൂടിയാണ്. ഹൃദയാഘാതം വൃക്കകളുടെ തകരാറുകൾ പശ്ചാഘാതം തുടങ്ങിയ നിരവധി രോഗങ്ങൾക്ക് രക്തസമ്മർദ്ദം കൂടുന്നത് കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഭക്ഷണക്രമത്തിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. നമ്മുടെ ഭക്ഷണ രീതിയിൽ ഉപ്പ് വളരെ കുറവായാണ് കണ്ടിരുന്നത്.
ഉപ്പിട്ട് കഞ്ഞിയും അതുപോലെതന്നെ കഞ്ഞിവെള്ളവും ഉപ്പുമാങ്ങ വിഭവങ്ങളും എല്ലാം തന്നെ അറിയാതെ കഴിച്ചു പോകാറുണ്ട്. ഇതെല്ലാം തന്നെ നാം പോലും അറിയാതെ രക്തസമ്മർദം കൂട്ടാൻ കാരണമാകുന്ന ഭക്ഷണപദാർത്ഥങ്ങളാണ്. ആരോഗ്യം നിലനിർത്താൻ ഉപ്പിന്റെ ഉപയോഗം ദിവസവും 6 ഗ്രാമിൽ താഴെയായി കുറയ്ക്കണം എന്നാണ് പറയുന്നത്. രക്തസമ്മർദ്ദം ഉള്ളവർ ഉപ്പിലിട്ട വിഭവങ്ങൾ ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.
സസ്യ ഭക്ഷണം കഴിക്കുന്നവർക്ക് അമിതരക്ത സമ്മർദ്ദം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ പഴവർഗങ്ങളിലും പച്ചക്കറികളിലും ധാരാളം അടങ്ങിയിരിക്കുന്ന പൊട്ടാസ്യം മത്തി ചോര കിളിമീൻ തുടങ്ങിയ മത്സ്യങ്ങളും നാടൻ ഭക്ഷണ ശീലങ്ങളും എല്ലാം തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണ ശീലങ്ങളിൽ പെടുന്നതാണ്. രക്തസമ്മർദം കുറയ്ക്കുന്നത് വളരെ നല്ലതാണ്. പലപ്പോഴും നാം പോലും അറിയാതെ സമ്മർദ്ദം കൂടിയേക്കാം.
ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല. എന്നാൽ രക്തസമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ നേരത്തെ തന്നെ നിയന്ത്രിച്ച് നിർത്താൻ സാധിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ അകറ്റി നിർത്താൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Inside Malayalam