ഇന്ന് ഇവിടെ ഒരു അടുക്കള റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ ചെയ്യുന്ന രീതിയിൽ അല്ലാതെ വ്യത്യസ്തമായ രീതിയിൽ ഗോതമ്പ് പൊടി ഉപയോഗിച്ച് പഞ്ഞി പോലെ എങ്ങനെ പുട്ട് തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഗോതമ്പുപൊടി ഉപയോഗിച്ചുള്ള പുട്ട് തയ്യാറാക്കാൻ മാവ് വെള്ളം ഒഴിച്ച് നനക്കേണ്ട ആവശ്യമില്ല.
വളരെ എളുപ്പത്തിൽ തന്നെ എങ്ങനെ ഗോതമ്പ് പുട്ട് തയ്യാറാക്കാമെന്ന് നോക്കാം. ആദ്യം തന്നെ ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. ഇത് വെള്ളം ഒഴിച്ച് നനച്ച് അല്ല തയ്യാറാക്കുന്നത്. ഇതിലേക്ക് ചോറ് ആണ് ചേർത്ത് കൊടുക്കുന്നത്. പിന്നീട് ഇതിലേക്ക് മട്ട അരി ചേർത്ത് കൊടുക്കുക. ഇതിനു പകരമായി ചാക്ക് അരിച്ചോറ് വേണമെങ്കിലും ചേർക്കാവുന്നതാണ്.
ഒരു കപ്പ് ഗോതമ്പ് പൊടിയിലേക്ക് നാല് ടേബിൾ സ്പൂൺ ചോറ് ചേർത്തു കൊടുക്കുന്നുണ്ട്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് മിക്സിയുടെ ചെറിയ ജാറിൽ പൊടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് കാൽ കപ്പ് അളവില് നാളികേരം ചേർത്ത് കൊടുക്കുക.
ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കുക. ഈ പൊടി ഉപയോഗിച്ച് പുട്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് പുട്ട് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.
Source : Fathimas Curry World