ഫാറ്റി ലിവർ ഈ രോഗ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കല്ലേ..!!

ജീവിതശൈലിയുടെ ഭാഗമായി പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇന്ന് മനുഷ്യനെ വേട്ടയാടുന്നുണ്ട്. മാറിയ ജീവിതശൈലിയോട് ഒപ്പം തന്നെ പലതരത്തിലുള്ള രോഗങ്ങളും നമ്മോടൊപ്പം കൂടിയിട്ട് കാലങ്ങളായി. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് മലയാളികളിൽ 30% അധികം കാണുന്നത് ഫാറ്റി ലിവർ എന്ന രോഗാവസ്ഥയാണ്. ഇത് ഇന്നത്തെ കാലത്ത് ഒട്ടുമിക്കവരും കേട്ടിട്ടുള്ളത് അതുപോലെ തന്നെ അറിയാവുന്നതുമായ ഒരു കാര്യമാണ്. വളരെ ചെറിയ പ്രായക്കാരെ പോലും ഇത്തരം പ്രശ്നങ്ങൾ ഏകദേശം 20 വയസ്സ് മുതൽ തുടങ്ങുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.

നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് ഉപയോഗിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉല്പാദിപ്പിക്കുന്നത് കരളാണ്. എന്നാൽ ഇങ്ങനെ കഴിക്കുമ്പോൾ അമിതമായി വരുന്ന കാർബോഹൈഡ്രേറ്റ് കരൾ ഫാറ്റ് രൂപത്തിൽ സ്റ്റോർ ചെയ്യുന്നു. ഇത് നമ്മുടെ ശരീരത്തിൽ പല ഭാഗങ്ങളിലും സ്റ്റോർ ചെയ്യപ്പെടുന്ന അവസ്ഥയാണ്. മിക്കവരിലും വയറിന്റെ ഭാഗത്ത് കൊഴുപ്പ് അടിയുന്നത് ആണ് കാണാൻ കഴിയുക. ഇതുപോലെ തന്നെ കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഈ ഫാറ്റി ലിവർ തന്നെ നാല് സ്റ്റേജുകളിൽ ആണ് കാണാൻ കഴിയുക.


ഇതിൽ ഏറ്റവും ആദ്യത്തെ സ്റ്റേജ് ആണ് ഗ്രേഡ് വൺ ഫാറ്റി ലിവർ. ഈ അവസ്ഥയിൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ പലപ്പോഴും ഇത് തിരിച്ചറിയാതെ പോവുകയും അടുത്ത സ്റ്റേജിലേക്ക് കടത്തുകയും ചെയ്യുന്നു. ഇത് അപകട സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. ഇത് പിന്നീട് ജീവന് ഭീഷണിയായി മാറുകയും ചെയുന്നു. ഇത് എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. ഇതിന് കൃത്യമായ ലക്ഷണങ്ങൾ ഒന്നും കാണാൻ കഴിയില്ല. എന്നാൽ ചിലരിൽ ചെറിയ രീതിയിലുള്ള വയറുവേദന പ്രത്യേകിച്ച് വയറിന്റെ വലതുഭാഗത്ത് വേദന പുകച്ചിൽ അസ്വസ്ഥത ക്ഷീണം എന്നിവ കാണാറുണ്ട്.

എന്നാൽ ഒട്ടുമിക്ക ആളുകൾക്കും മറ്റെന്തെങ്കിലും കാരണത്താലാണ് സ്കാൻ ചെയ്യുമ്പോൾ അബദ്ധത്തിൽ ഇത് കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ കരളിൽ ചെറുതായി കൊഴുപ്പ് അടിയുന്നുണ്ട്. ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട് വ്യായാമം ചെയ്യേണ്ട ആവശ്യമുണ്ട് എന്ന് പറയുന്നത് അനുസരിച്ച് കുറച്ചു കാലം ഇത് ശ്രദ്ധിച്ചു ജീവിക്കുന്നതാണ്. എന്നാൽ പലപ്പോഴും പിന്നീട് ഇതൊക്കെ ഗൗരവമായി കാണാതെ പോകാറുണ്ട്. ഇത് അസുഖം വഷളാക്കുന്നു. കൂടുതൽ അറിയുവാൻ വേണ്ടി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *