Psoriasis Symptoms & Treatment : ചർമ്മത്ത് ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് സോറിയാസിസ്. മറ്റു ചർമ്മ രോഗങ്ങളെ അപേക്ഷിച്ച് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥ തന്നെയാണ് ഇത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഭീതിയോടെയാണ് ഈ രോഗത്തെ കാണുന്നത്. ഇത് നമ്മുടെ തൊലിപ്പുറത്തും തലയോട്ടിയിലും എല്ലാം ഒരുപോലെ തന്നെ കാണാൻ സാധിക്കുന്നു. തലയോട്ടിയിൽ ഈയൊരു രോഗം കാണുമ്പോൾ പലപ്പോഴും നാം താരൻ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
എന്നാൽ ഏകദേശം താരനോട് പോലെ തന്നെ എന്നാൽ താരനോട് വ്യത്യസ്ത മായിട്ടുള്ള ഒരു രോഗാവസ്ഥയാണ് സോറിയാസിസ്. ഇതൊരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ്. നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം നമ്മുടെ നല്ല കോശങ്ങളെ നശിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഈ സോറിയാസിസ്. ഇന്ന് ഒട്ടുമിക്ക ആളുകളും സോറിയാസിസ് ഉണ്ടെന്ന് അറിഞ്ഞു കഴിഞ്ഞാൽ സ്കിൻ കെയറിനോട് മാത്രമാണ് അഭിനിവേശം കാണിക്കുന്നത്.
എന്നാൽ ഇതൊരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥ ആയതിനാൽ തന്നെ നമ്മുടെ പ്രതിരോധ സംവിധാനത്തെ ശരിയാക്കുക എന്നുള്ളതാണ് ഇതിന്റെ ആദ്യത്തെ പടിയായി നാം ചെയ്യേണ്ടത്. എന്നാൽ മാത്രമേ എത്രതന്നെ മരുന്നുകൾ ഉപയോഗിച്ചാലും ഈയൊരു സോറിയാസിസിന് മറികടക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ സോറിയാസിസ് ഉണ്ടാകുമ്പോൾ നമ്മുടെ തൊലിപ്പുറത്തെ ചർമം പരിക്കനാകുന്നു.
അതുപോലെ തന്നെ ചർമ്മo ചുവന്നതാവു കയും അത് പിന്നീട് പൊട്ടിപ്പോരുകയും ചെയ്യുന്നു. ഇത് വ്യാപനശേഷിയില്ലാത്ത രോഗാവസ്ഥയാണെങ്കിലും പലപ്പോഴും ഇതിനെ കാണുമ്പോൾ മറ്റുള്ളവർ ഉണ്ടായ വ്യക്തികളിൽ നിന്ന് അകന്നു നിൽക്കുകയാണ് പതിവ്. ഇത് ശാരീരിക അസ്വസ്ഥതയെക്കാളും വളരെയധികം ബുദ്ധിമുട്ടിക്കുന്നു. തുടർന്ന് വീഡിയോ കാണുക.