നാലുമണി ചായ എല്ലാ മലയാളികൾക്കും ശീലമുള്ളതായിരിക്കും. കൂടെ ഒരു ചായക്കടി ഉണ്ടെങ്കിൽ ഉഷാറായി. വളരെ പെട്ടെന്ന് നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്സ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ കടയിൽ നിന്ന് വാങ്ങുന്ന ഒന്നാണ് സമൂസ. എന്നാൽ ഇനി അതെ രുചിയിൽ തന്നെ സമൂസ വീട്ടിൽ തയ്യാറാക്കാം അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
സമൂസ ഇതുവരെ വീട്ടിൽ ഉണ്ടാക്കിയിട്ടില്ല എങ്കിൽ ഇനി ഒന്ന് ഉണ്ടാക്കി നോക്ക്. എല്ലാവർക്കും ഉറപ്പായും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ സമൂസ ഫിലിഗ് ആണ് തയ്യാറാക്കേണ്ടത്. ഒന്നര ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് പച്ചമുളക് അരിഞ്ഞുകൊടുക്കുക. അതുപോലെ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. അതുപോലെ രണ്ടു സവാള കട്ട് ചെയ്ത് എടുത്തിട്ട് ചേർത്തു കൊടുക്കുക.
കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെജിറ്റബിൾസ് ചേർത്ത് കൊടുക്കാം. കേരറ്റ് അരിഞ്ഞത് ഒരു കപ്പ് അതുപോലെതന്നെ ബീൻസ് മുക്കാൽ കപ്പ്. കാബേജ് ഇതുപോലെ കട്ട് ചെയ്തത്. അതുപോലെതന്നെ മീഡിയം ഉരുളക്കിഴങ്ങ് രണ്ടെണ്ണം എല്ലാം കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഗ്രീൻ ബീൻസ് ചേർത്തു നന്നായി ഇളക്കിയ ശേഷം രണ്ട് സ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക.
മുക്കാൽ ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. അതുപോലെതന്നെ സമൂസ ഷീറ്റ് ഫ്രൈ ചെയ്ത ശേഷം അതുകൂടി ചേർത്ത് കൊടുക്കുക. പിന്നീട് റെഡിമെയ്ഡ് സമൂസ ഷീറ്റ് വാങ്ങിയശേഷം ഇത് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.