തുളസീല ഈ ഗുണങ്ങൾ അറിയാതെ പോകല്ലേ… തുളസിയുടെ ഇല ഈ രീതിയിൽ ചെയ്താൽ ഗുണങ്ങൾ..| tulsi leaves benefits

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള നിരവധി സസ്യ ജാലങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ തരത്തിലുള്ള ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ പണ്ട് കാലം മുതലേ ഔഷധസസ്യമായി ഉപയോഗിക്കുന്ന ഒന്നാണ് തുളസിയില. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുളസി വെള്ളത്തിലിട്ട് കുടിച്ചാൽ ഉള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണ് നമുക്ക് നോക്കാം. തുളസി പ്രധാനമായി പുണ്യകർമ്മങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന ഒന്നാണ് തുളസി.

ഇതിൽ ആരോഗ്യപരമായ ഗുണങ്ങളും നിരവധിയാണ്. പല അസുഖങ്ങൾക്കും ഫലപ്രദ മരുന്നു കൂടിയാണ് ഇത്. അതുകൊണ്ട് പലതരത്തിലുള്ള മരുന്നുകൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. തുളസി ഇട്ട വെള്ളം കുടിക്കുന്നത് പോലും ഗുണങ്ങൾ നിരവധിയാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം തുളസിയില ഇട്ടുവച്ച് രാവിലെ വെറും വയറ്റിൽ കുടിച്ചു കഴിഞ്ഞാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. അത്തരത്തിലുള്ള തുളസിയിലകൾ കടിച്ചു ചവച്ചു തിന്നുകയും ചെയ്യാം. ഇല്ലെങ്കിൽ വെള്ളം മാത്രം ഊറ്റി കുടിക്കുകയും ചെയ്യാം.

ശരീരത്തിൽ പ്രതിരോധശേഷി നൽകുന്ന നല്ലൊരു വഴി കൂടിയാണ് തുളസീ ഇട്ട് വെള്ളം കുടിക്കുന്നത്. പ്രത്യേകിച്ച് കോൾഡ് പ്രശ്നങ്ങളുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വിളർച്ചക്ക്‌ നല്ലൊരു പരിഹാരം കൂടിയാണ് ഇത്. അയൻ സമ്പുഷ്ടമായി അടങ്ങിയിട്ടുള്ള ഒന്നാണ് തുളസി. രക്തക്കുറവ് പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ഇതിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്.

ഇത് ഹൃദയ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് അതുപോലെതന്നെ ബിപി കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ കോൾഡ് പനി തുടങ്ങിയിരിക്കുന്ന നല്ല പ്രകൃതി ദത്ത ഔഷധം കൂടിയാണ് ഇത്. ഇതിൽ നല്ല രീതിയിൽ ആന്റി ബാക്ടീരിയൽ ആൻഡ് ഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് തുളസി. മാനസിക സമ്മർദ്ദം കുറയ്ക്കാൻ വേണ്ടി പുകവലിക്കുന്നവരുണ്ട് ഇത്തരക്കാർക്ക് തുളസി വെള്ളം കുടിക്കാവുന്നതാണ്. നിക്കോട്ടിനു ശരീരത്തിലുണ്ടാകുന്ന ദോഷഫലങ്ങൾ ഒഴിവാക്കാനും തുളസി സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *