ഒരുവിധം എല്ലാ വീടുകളിലും കാണുന്ന ഒരു പ്രശ്നമാണ് പാറ്റ ശല്യം. ഇതു വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ ബാത്റൂമുകളിലും സിങ്കുകളിലും വാഷ്ബേസിനുകളിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി പല തരത്തിലുള്ള നാഫ്തലിനും ഗുളികകൾ അതുപോലെതന്നെ ഹിറ്റ് മുതലായവ ഉപയോഗിക്കാറുണ്ട്.
എന്നാൽ ഇവ ഉപയോഗിക്കുന്നത് വഴി പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത് കൂടാതെ എങ്ങനെ പാറ്റയെ തുരത്താം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ആദ്യം തന്നെ പറയുന്നത് പാറ്റ ശല്യം സാധാരണമായി കാണുന്ന ഒരു ഭാഗമാണ് അലമാര ഡ്രോയർ ഇവിടെയാണ് ഡോക്യൂമെന്റസ് പേപ്പർ എല്ലാം സൂക്ഷിക്കുന്നത്. കുറച്ചുകാലം ഈ ഭാഗങ്ങൾ തുറക്കാതിരുന്നാൽ പിന്നീട് അവിടെ പാറ്റ ശല്യം വരികയും ആവശ്യമുള്ള പേപ്പറുകൾ നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആവശ്യമുള്ളത് കുറച്ച് ഡെറ്റോൾ മാത്രമാണ് ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഒരു ബ്രഷ് അല്ലെങ്കിൽ കോട്ടൻ തുണി ഉപയോഗിച്ച് ഈ ഒരു ഡെറ്റോൾ നന്നായി തേച്ചു പിടിപ്പിക്കുക. പിന്നീട് ഉണങ്ങിയ ശേഷം മാത്രം പേപ്പർ സൂക്ഷിച്ചാൽ മതി.
ഇങ്ങനെ ചെയ്യിക്കുകയാണെങ്കിൽ പാറ്റ ശല്യം നല്ല രീതിയിൽ തന്നെ ഒഴിവാക്കാൻ സാധിക്കുന്നതാണ്. പാറ്റ ശല്യം മാത്രമല്ല കീടങ്ങളുടെ ശല്യവും ഈയൊരു രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ അലമാരക്കുള്ളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. ഈ ഭാഗങ്ങളിൽ കുറച്ച് ബേ ലീഫ് വെക്കുകയാണെങ്കിൽ ആ ഭാഗങ്ങളിൽ പാറ്റ ശല്യം പിന്നീട് ഉണ്ടാവില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.