കരിഞ്ചീരകത്തിൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് എന്ന് പറഞ്ഞാൽ പലരും വിശ്വസിക്കണം എന്നില്ല. നമ്മുടെ വീട്ടിൽ ഭക്ഷണങ്ങളിൽ ചേർക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കരിംജീരകം. മരണം ഒഴികെ മറ്റ് എന്ത് പ്രശ്നങ്ങൾക്കും കരിംജീരകം ഉപയോഗിക്കാം എന്നാണ് പണ്ടുമുതൽ പറഞ്ഞുവരുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവയെ അപേക്ഷിച്ചു കരിഞ്ചീരകം നൽകുന്ന ആരോഗ്യഗുണങ്ങൾ നിരവധിയാണ്. നമ്മളിൽ പലർക്കും ഈ അടുത്ത കാലത്താണ് കരിഞ്ചീരകത്തെക്കുറിച്ച് അറിവ് കിട്ടി കാണുക.
പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ കരി ജീരകത്തിൽ ഇത്രയധികം വാർത്ത പ്രാധാന്യം ലഭിക്കാനുള്ള പ്രധാന കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇത് ഇൻഫ്ലമേഷൻ തടയാൻ സഹായിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥമാണ് ഇതിനെ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ വിവിധതരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസ കോശ രോഗങ്ങൾ ബ്രോൻകൈറ്റിസ് ചുമ്മാ എന്നിവക്കെല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.
കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ഈ ഗുണങ്ങൾ പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ല എങ്കിലും പഴയ തലമുറയ്ക്ക് ഇത് വളരെ ആശ്വാസം നൽക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് കരിഞ്ചീരകം ചൂടാക്കി കിഴികെട്ടി മൂക്കിൽ മണപ്പിച്ചു കൊടുക്കാറുണ്ട്. കൂടാതെ കരിജീരകം ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ്. അതായത് കരിഞ്ചീരകം ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി അതുപോലെ തന്നെ ആന്റി ഓക്സിഡന്റ് പ്രോപ്പർട്ടി ഇവരാണ് ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ.
സഹായിക്കുന്നത്. ഇന്നത്തെ കാലത്ത് ആയുർവേദത്തിലും ആസ്മ അലർജിക്ക് കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കരിഞ്ചീരകം ഉപയോഗിക്കുന്നുണ്ട്. ഹൃദയസംബന്ധമായ പല പ്രശ്നങ്ങൾക്കും കാരണം കൊളസ്ട്രോൾ കൂടുന്നത് തന്നെയാണ്. കരിചീരകം കൊളസ്ട്രോൾ നശിപ്പിക്കാനും അതുപോലെതന്നെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.