രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലൻ മെഴുക്കുപുരട്ടി ആയാലോ. ഒരു അടിപൊളി വെണ്ടയ്ക്ക മെഴുക്കുപുരട്ടി എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ വെണ്ടയ്ക്ക മെഴുക്കുപുരട്ടി ചുവപ്പ് നിറത്തിലാണ് കാണാൻ കഴിയുക. മുളക് പൊടി ചേർത്താണ് ഇത് തയ്യാറാക്കുന്നത്. എന്നാൽ പച്ചമുളക് മാത്രം ചേർത്ത തയ്യാറാക്കുന്ന വെണ്ടയ്ക്ക മെഴുക്കുപുരട്ടി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഈയൊരു രീതിയിൽ മെഴുക്കുപുരട്ടി തയ്യാറാക്കിയിട്ടില്ല എങ്കിൽ ഉറപ്പായും ചെയ്തു നോക്കേണ്ട ഒന്നാണ് ഇത്. ചോറിന്റെ കൂടെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. എങ്ങനെ ഈ രീതിയിൽ വെണ്ടയ്ക്ക മെഴുക്കുപുരട്ടി തയ്യാറാക്കി എടുക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി 100 ഗ്രാം വെണ്ടയ്ക്ക എടുക്കുക. അതിലേക്ക് ചെറിയ സവാള നിളത്തിൽ കട്ട് ചെയ്തത് എടുക്കുക. പിന്നീട് നാല് പച്ചമുളക് പിന്നീട് വെളിച്ചെണ്ണ അതുപോലെ തന്നെ കറിവേപ്പില എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ എടുക്കുക. ഒരുപാട് വെളിച്ചെണ്ണ ആവശ്യമില്ല. ഇതിലേക്ക് കട്ട് ചെയ്തു വെക്കുന്ന സവാള അതുപോലെതന്നെ പച്ചമുളക് വെണ്ടയ്ക്ക എല്ലാം തന്നെ ചേർത്തു കൊടുക്കുക. എല്ലാം ഒരുമിച്ച് ചേർത്ത് കൊടുക്കുക. ഇത് വഴറ്റിയെടുത്ത ശേഷം ഉപ്പ് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇത് ചെറിയ ചൂടിൽ നന്നായി ഇളക്കി കൊടുത്തു വേവിച്ചെടുക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ നിമിഷനേരം കൊണ്ട് തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. വെണ്ടയ്ക്ക സവാള എന്നിവ കുക്കായി വരുന്ന സമയം മാത്രമേ അതിന് ആവശ്യമുള്ളൂ. പിന്നീട് വെണ്ടയ്ക്ക വഴു വഴുപ്പ് മാറി വരുന്ന സമയത്ത് ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കാം. അതു പോലെ തന്നെ മഞ്ഞൾപൊടി ചേർത്തു കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന നല്ല രുചിയുള്ള ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.