കരിഞ്ചീരകം വീട്ടിലുണ്ടോ… ഇനി മാറ്റി വയ്ക്കേണ്ട… ഗുണങ്ങൾ കുറച്ചൊന്നുമല്ല…| Karinjeerikam Benefits

നമ്മുടെ വീട്ടിൽ കാണാവുന്ന ഒന്നാണ് കരിഞ്ചീരകം. നിരവധി ആരോഗ്യ ഗുണങ്ങൾ കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുണ്ട്. എപ്പോഴും ഭക്ഷണ വസ്തുക്കളിൽ വെറുതെ ചേർക്കുന്ന ഒന്നാണ് കരിചിരകം. മരണം ഒഴികെ മറ്റെല്ലാ അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധി ഉണ്ട് എന്ന് വളരെ കാലം മുൻപ് തന്നെ എല്ലാവരും പറഞ്ഞിട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഇതുതന്നെയാണ് മറ്റു വിത്തുകളെ അപേക്ഷിച്ച് കരിഞ്ചീരകത്തിന്റെ ഗുണങ്ങൾ. ഇത് എല്ലാവരും തന്നെ അംഗീകരിച്ചിട്ടുള്ള ഒരു കാര്യമാണ്.

എന്നാൽ പലർക്കും ഈ അടുത്ത കാലത്താണ് കരിംജീരകത്തിന്റെ ഈ ഗുണത്തെപ്പറ്റി അറിവ് കിട്ടിയിട്ടുള്ളത്. പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ കരിഞ്ചീരകത്തിന് ഇത്രയധികം വാർത്ത പ്രാധാന്യം കിട്ടാനുള്ള പ്രധാന കാരണം. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ള മാറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇത് ഇൻഫ്ലമേഷൻ തടയാൻ സഹായിക്കുന്ന ഒന്നാണ്. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥമാണ് ഇതിനു വളരെ കൂടുതലായി സഹായിക്കുന്നത്.


അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ അതുപോലെ തന്നെ ബ്രോകൈറ്റിസ് ചുമ ഇവക്ക് എല്ലാം തന്നെ ഉപയോഗപ്രദമായ ഒന്നാണ്. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ഈ ഗുണങ്ങൾ പുതുതലമുറയ്ക്ക് അത്ര പരിചയം ഇല്ല എങ്കിലും പഴയ തലമുറയ്ക്ക് ഇത് ഒരു ആശ്വാസം തന്നെയായിരുന്നു. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് കരിചീരകം ചൂടാക്കി കിഴി കെട്ടി മൂക്കിൽ മണപ്പിച്ചു കൊടുക്കാറുണ്ട്.

അതുകൂടാതെ കരിചീരകം നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നുകൂടിയാണ്. കരിംജീരകത്തിന്റെ ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി. അതുപോലെ തന്നെ ആന്റി ഓസിഡന്റ് പ്രോപ്പർട്ടി ഇവ രണ്ടുമാണ് നമ്മുടെ ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. ഇന്ന് ആയുർവേദത്തിലും ആസ്മ അലർജി കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കരിഞ്ചീരകം ചീത്ത കൊളസ്ട്രോൾ നശിപ്പിക്കാനും അതുപോലെതന്നെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *