ഒട്ടു മിക്ക വീടുകളിലും ഗാർഡൻ അലങ്കരിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. നിരവധി ആരോഗ്യ ഗുണങ്ങൾ ഈ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. നിരവധി ആരോഗ്യ ഗുണങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. പനം കൊല പോലെ മുടി വളരാൻ കറ്റാർവാഴ നീര് ഫലപ്രദമാണ് എന്ന് കേൾക്കാത്തവർ വളരെ കുറവ് തന്നെയായിരിക്കും. പ്രത്യേകിച്ച് സ്ത്രീകൾ. കൂടാതെ സൗന്ദര്യ വർദക വസ്തുക്കൾ നിർമിക്കാനും അതുപോലെതന്നെ രോഗപ്രതിരോധ മരുന്നുകൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സസ്യമാണ് കറ്റാർവാഴ.
ഇത് സ്വർഗത്തിലെ മുത്ത് എന്ന് അറിയപ്പെടുന്നുണ്ട്. ഇത് പേരിൽ വാഴയുമായി സാമ്യം ഉണ്ടെങ്കിലും മറ്റു ബന്ധങ്ങളൊന്നുമില്ല. വളരെയധികം ഔഷധ ഗുണങ്ങളുള്ള ചെടി കൂടിയാണ് ഇത്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് കറ്റാർവാഴയെ കുറിച്ചാണ്. വീട്ടിൽ ഒരു കറ്റാർവാഴ തൈ എങ്കിലും വെച്ചുപിടിപ്പിക്കാത്തവർ വളരെ കുറവ് പേർ മാത്രമാണ്. ഇനി ഇതുവരെ വീട്ടിൽ വച്ച് പിടിപ്പിച്ചിട്ടില്ല എങ്കിൽ ഉടൻതന്നെ വെച്ചുപിടിപ്പിക്കേണ്ടതാണ്.
ഇന്ന് ഇവിടെ പങ്കുവെക്കുന്നത് കറ്റാർവാഴയുടെ വിവിധ തരത്തിലുള്ള ഉപയോഗങ്ങളെ കുറിച്ചും അതുപോലെതന്നെ ഔഷധഗുണങ്ങളെക്കുറിച്ചും അതുപോലെതന്നെ കറ്റാർവാഴ എങ്ങനെ വെച്ച് പിടിപ്പിക്കണം. നല്ല രീതിയിൽ തഴച്ചു വളരാൻ എന്തെല്ലാം ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറ്റാർവാഴ പ്രധാന ഗുണം നമ്മുടെ വീട്ടിൽ ചെടികൾ നട്ടുപിടിപ്പിക്കുന്ന സമയത്ത് ചെടികൾക്ക് വേരുപിടിക്കാൻ ആയി നല്ല റൂറ്റീൻ ഹോർമോണായി ഇത് ഉപയോഗിക്കാൻ സാധിക്കും.
എന്നാണ്. റോസ് ചെടികൾ കൊമ്പു കുത്തുമ്പോൾ വരെ പെട്ടെന്ന് വേര് പിടിക്കാനുള്ള സാധ്യത കുറവാണ്. അതിന് ഏറ്റവും നല്ല സഹായകരമായ വേരുപിടിക്കാൻ സഹായകരമായ റൂട്ടീൻ ഹോർമോൺ ആയി കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്. ഇതിൽനിന്നും രണ്ട് ടീസ്പൂൺ അളവിൽ ജെൽ എടുക്കുക അതുപോലെതന്നെ ഒരു ടീസ്പൂൺ അളവിൽ കറുവപ്പട്ട പൊടിച്ചത് എടുക്കുക. ഇതുമൂലം നല്ല രീതിയിൽ യോജിപ്പിച്ച് ഇളക്കിയ ശേഷം നടുവാൻ എടുത്ത തണ്ട് പത്തു മിനിറ്റ് മുക്കി വയ്ക്കുക. വളരെ എളുപ്പത്തിൽ തന്നെ വേര് പിടിക്കാൻ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.