ഇന്ന് ഇവിടെ നിങ്ങൾക്ക് വളരെ ഏറെ സഹായകരമായ ചില ടിപ്പുകളാണ് പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിലെ വീട്ടമ്മമാർക്ക് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് അവ. എന്തെല്ലാമാണ് അവ നമുക്ക് നോക്കാം. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം. കടകളിൽ നിന്നും മുന്തിരി വാങ്ങുമ്പോൾ കഴുകിയിട്ട് വെറുതെ ഉപയോഗിക്കാതെ ഇക്കാര്യങ്ങൾ ചെയ്തതിനുശേഷം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ആദ്യം തന്നെ സോഡാപ്പൊടി എടുക്കുക. അത് വെള്ളത്തിലിട്ട് അതിൽ മുന്തിരി കുറച്ച് സമയം വയ്ക്കുക. പിന്നീട് അത് എടുക്കാം. പിന്നീട് അത് വീണ്ടും രണ്ടുമൂന്നു പ്രാവശ്യം വെള്ളത്തിൽ കഴുകി ശേഷം ഉപയോഗിക്കാവുന്നതാണ്. മരുന്ന് ഉപയോഗിച്ച് വരുന്നവയാണ് ഇവ. അതുകൊണ്ടുതന്നെ ഇത് ചെയ്തതിനുശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അടുത്തത് കറിവേപ്പില എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം നോക്കാം. കൂടുതൽ കറിവേപ്പില എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം എന്നാണ് ഇവിടെ പറയുന്നത്.
ഒരു പ്ലാസ്റ്റിക് ബോക്സ് എടുത്ത ശേഷം സാധാരണ ന്യൂസ് പേപ്പർ വെക്കുക. അതിലേക്ക് കറിവേപ്പില തണ്ട് കളഞ്ഞ ശേഷം ഒരു കതിർപ്പ് ആയി സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്തശേഷം അതിന്റെ മുകളിലും അതുപോലെതന്നെ താഴെ ഭാഗത്തും കടലാസ് വെച്ചശേഷം അടച്ചു സൂക്ഷിക്കുകയാണെങ്കിൽ ഇത് ഒരു മാസത്തോളം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ദോശമാവ് പലപ്പോഴും ഫ്രിഡ്ജ് ഉണ്ടായാലും പുളിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഇത് പുളിച്ചു പോകാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു ഇലയാണ് ആവശ്യമുള്ളത്. വെറ്റില ഉപയോഗിച്ച് ചെയ്യാവുന്നതാണ് ഇത്. ഇത് മാവ് തയ്യാറാക്കിയ ശേഷം ഇത് തണ്ടോടുകൂടി ഇതിന്റെ അകത്തുമുക്കി വയ്ക്കുക. ഇങ്ങനെ ചെയ്താൽ രണ്ടുദിവസം മാവ് പുറത്തുവച്ചാലും പുളിക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.