നാട്ടിൽ സീസണായാൽ പിന്നെ ഏറ്റവും കൂടുതൽ ലഭിക്കുന്ന പഴമാണ് ചക്കപ്പഴം. യാതൊരു കെമിക്കലും ചേർക്കാതെ ലഭിക്കുന്ന ശുദ്ധമായ പഴം കൂടിയാണ് ഇത്. എന്നാൽ ചക്ക വെറുതെ കളയുന്ന വരും നമ്മുടെ ഇടയിലുണ്ട്. നിരവധി ആരോഗ്യഗുണങ്ങൾ ഈ ചക്കയിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന പോഷക മൂല്യമുള്ള ഏറ്റവും വലിയ ഫലമായ ചക്ക മലയാളികളുടെ പ്രിയപ്പെട്ട ഒരു വിഭവം കൂടിയാണ്. പലപ്പോഴും ഇതിന്റെ ഔഷധഗുണങ്ങൾ അറിയുന്നില്ല അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം.
ആപ്പിളും മുന്തിരിയും ഓറഞ്ച് പോലെ മാരകമായി വിഷം അടിച്ചു വരുന്ന ഒന്നല്ല ഇത്. അതുകൊണ്ടുതന്നെ പ്രകൃതി നൽകുന്ന ഏറ്റവും കൂടുതൽ പോഷകമൂല്യങ്ങൾ ഉള്ള ഒന്നും കൂടിയാണ് ഇത്. 100 ഗ്രാം ചക്കപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. 19. 8 ഗ്രാം അനജം 1.9 ഗ്രാം പ്രോട്ടീൻ 88 കലോറി ഊർജ്ജം .9 കൊഴുപ്പ് 20 മില്ലിഗ്രാം കാൽസ്യം 15 മില്ലി ഗ്രാം ഫോസ്ഫറസ് .5 ഇരുമ്പ് എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ചക്കക്കുരു വിൽ ചുളയെക്കാൾ കൂടുതൽ അളവിൽ പ്രോട്ടീൻ ഇരുമ്പ് വൈറ്റമിൻ ബി എന്നിവ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചക്കക്കുരുവിൽ നിന്നു 133 കലോറി ഊർജം ലഭിക്കുകയും ചെയ്യും. അധികം ആരും ആസ്വദിക്കാത്ത ഒരു ഉഷ്ണ മേഖല പഴമാണ് ഇത്. അതുകൊണ്ടുതന്നെ ഇത് അത്ര ജനപ്രിയമല്ല. ഇത്രയേറെ പോഷക നൽകുന്ന ഈ പഴം പലതരത്തിലും നമുക്ക് കഴിക്കാൻ കഴിയും. ഈ പഴത്തിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ ധാതുവാണ്.
അതുകൊണ്ടുതന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ ഹൃദയാരോഗ്യം മെച്ച പെടുത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാനും ഇവ നിങ്ങളെ സഹായിക്കും. കുറഞ്ഞ കലോറിയും കാർബോഹൈഡ്രേറ്റും ഉള്ളതിനാൽ ശരീരഭാരം കൊഴുപ്പ് വർദ്ധിപ്പിക്കാതെ തന്നെ ഇത് നിങ്ങളുടെ ശരീരത്തെ സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.