അടുക്കളയിൽ ചെയ്യാവുന്ന ചില ചെറിയ ടിപ്പുകൾ എന്നും വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരമുണ്ടാകാറുണ്ട്. ഇതു വലിയ രീതിയിലുള്ള സഹായമാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വീട്ടമ്മമാർക്ക് വളരെയേറെ സഹായകരമാകുന്ന ചില കാര്യങ്ങൾ കൂടിയാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എങ്ങനെ വളരെ എളുപ്പത്തിൽ മീൻ ക്ലീൻ ആക്കി എടുക്കാം എന്നാണ്.
പ്രത്യേകിച്ച് കത്തി പോലുമില്ലാതെ എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ചാളയും അതുപോലെതന്നെ കിളിമീനും ഈ രീതിയിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കയ്യിലെ സ്മെല്ല് പോകാനും. മീൻ ഫ്രൈ ചെയ്യുന്ന സമയത്ത് ഒരു മണം ഉണ്ടാകാറുണ്ട് അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ കുറച്ച് കാലം മീൻ സൂക്ഷിച്ചുവയ്ക്കാൻ എന്ത് ചെയ്യാം തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്.
ഇത് ക്ലീനാക്കാൻ ആയി കരിമീൻ കിളിമീൻ ചാള എന്നിവയാണ് ആവശ്യമുള്ളത്. ആദ്യം തന്നെ കരിമീൻ ക്ലീനാക്കിയെടുക്കാം. അതിനായി കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. ഒരു 10 മിനിറ്റ് സമയം വെള്ളം ഒഴിച്ച് വയ്ക്കണം. ഇങ്ങനെ ചെയ്താൽ ചിതമ്പലുകളൊക്കെ ഇളകി കിട്ടുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം വേണം ഇത്തരത്തിലുള്ള ടിപ്പുകൾ ചെയ്തെടുക്കാനായി. അതിനായി സ്ക്രബ്ബറാണ് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് കത്തി ഇല്ലാതെ തന്നെ ചിദംബൽ മുഴുവനായി ഇളക്കിയെടുക്കാൻ സാധിക്കുന്നതാണ്. സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതിയാകും.
തുടക്കക്കാർക്ക് വരെ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. പിന്നീട് കരിമീനെ എങ്ങനെ വെളുപ്പിച്ചെടുക്കാം എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ളത് ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പിഴി പുളി ആണ്. ഇത് കൈകൊണ്ട് തന്നെ നല്ല രീതിയിൽ കലത്തിലെ കുറച്ച് വെള്ളം ഒഴിച്ച ശേഷം തിരുമി നല്ലപോലെ കലക്കുക. പിന്നീട് ഈ മീൻ ഇതിലേക്ക് ഇട്ടു വയ്ക്കുക. അതല്ലെങ്കിൽ ചെറുനാരങ്ങാനീര് പിഴിഞ്ഞ് കൊടുത്തു ഇത് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്തശേഷം കുറച്ചു കഴിഞ്ഞ് വളരെ എളുപ്പത്തിൽ തന്നെ കരിമീൻ വെളുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.