നമ്മുടെ നാട്ടിൽ വളരെ കൂടുതലായി ലഭ്യമാകുന്ന ഒരു പഴമാണ് ഷുഗർ ആപ്പിൾ എന്ന പേരിൽ അറിയപ്പെടുന്ന സീതപ്പഴം. ഇത് ആത്ത ചക്ക മുന്തിരിപ്പഴം തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്നത്. ഇതിനെ കട്ടിയുള്ള പുറതൊലിയാണ് കാണാൻ കഴിയുക എങ്കിലും ഇതിനുള്ളിലെ മാംസളമായ ഭാഗത്തിന് മനമയക്കുന്ന മധുരരുചിയാണ് കാണാൻ കഴിയുന്നത്.
ഇന്ത്യയിൽ മഹാരാഷ്ട്രയിൽ ആണ് ഇത് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. ഇത് ഓഗസ്റ്റ് നവംബർ മാസങ്ങളിൽ വളരെ കൂടുതലായി കണ്ടു വരുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിന് ഇത് എന്തെല്ലാമാണ് ഗുണങ്ങൾ നൽകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജൈവ കീടനാശിനിയായും ചിതൽ ശല്യത്തിനെതിരെയും തലയിലെ പേൻ താരം എന്നിവയ്ക്ക് എതിരെയും ഉപയോഗിക്കുന്ന ഒന്നാണ് ഇത്. കസ്റ്റാർഡ് ആപ്പിളിൽ വിറ്റാമിൻ സി മറ്റ് ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ ചെറുക്കാനായി സഹായിക്കുന്ന ഒന്നാണ്. പൊട്ടാസ്യം മഗ്നീഷ്യം എന്നിവ ആവശ്യത്തിലധികം അടങ്ങിയതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷനേടാനും ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഈ പഴം കണ്ണുകൾക്ക് വളരെ സഹായകരമായ ഒന്നാണ്. ദഹനക്കേടുകൾ പരിഹരിക്കാനും.
ഇത് മികച്ച രീതിയിൽ ഫലം ചെയ്യുമെന്ന് പറയപ്പെടുന്നു. ഇത് മലബന്ധം മാറ്റാൻ സഹായിക്കുകയും വയറിളക്കം ശർദ്ദി എന്നിവ ഇല്ലാതാക്കിക്കൊണ്ട് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കി തീർക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ശരീരത്തിൽ ജലാംശം സന്തുലിതമായി നില നിർത്താൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.