വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്സിന്റെ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. മുട്ട ബജി എല്ലാവരും കഴിക്കുന്നതാണ്. എന്നാൽ കൂടുതലും തട്ടുകടയിൽ നിന്ന് കഴിക്കുന്നവരാണ്. റോഡ് സൈഡിൽ കാണുന്ന ചെറിയ തട്ടുകടയിൽ ഉണ്ടാക്കുന്ന അതെ രുചിയിൽ ആയിരിക്കും ഇത് തയ്യാറാക്കുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഒരു ബൗളിലേക്ക് ഒരു കപ്പ് കടലമാവ് ഇട്ടുകൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ ഇട്ടുകൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഒരു നുള്ള് സോഡാപ്പൊടി ചേർത്ത് കൊടുക്കുക. ഇനി കായപ്പൊടിക്ക് പകരം കായം വെള്ളത്തിലിട്ട് അലിയിച്ചതാണ് ഇവിടെ ചേർത്തു കൊടുക്കുന്നത്.
ഇത് ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ ഇട്ട് നന്നായി അലിയിച്ചെടുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. കായം പൊടിക്ക് പകരം കായം വെള്ളത്തിൽ കലക്കി ഉപയോഗിക്കുകയാണ് എങ്കിൽ നല്ല രുചിയിലും ഗുണത്തിലും തന്നെ ബജി ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്തു കൊടുക്കുക.
ഇതുകൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഈ ഒരു പാകത്തിനാണ് മാവ് തയ്യാറാക്കേണ്ടത്. പിന്നീട് കോഴിമുട്ട ബാറ്ററിൽ മുക്കിയെടുത്തു വളരെ എളുപ്പത്തിൽ തന്നെ മുട്ട ബജി തയ്യാറാക്കാവുന്നതാണ്. കോഴിമുട്ട പുഴുങ്ങിയത് എടുക്കുമ്പോൾ ഇതിന്റെ പുറം ഭാഗത്ത് ഒട്ടും തന്നെ വെള്ളം ഉണ്ടാകരുത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.